കൂലി കൂടുതല്‍ ചോദിച്ചതോടെ കൂട്ടപിരിച്ചുവിടല്‍; അരവിന്ദ് കെജ്രിവാള്‍ എന്ന അരാഷ്ട്രിയവാദിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നു

Must Read

 

രാജ്യത്തെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന കിടിലന്‍ സര്‍ക്കാരാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ എന്നാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടപ്പാക്കുന്നതെല്ലാം ജനക്ഷേമ പദ്ധതികളാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വെറും അയ്യായിരം രൂപ മാത്രം പ്രതിമാസ ശമ്ബളം പറ്റുന്ന അങ്കണവാടി ജീവനക്കാര്‍ ശമ്ബള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്.

ഡല്‍ഹിയിലാകെ 95 പ്രോജക്ടുകളിലായി 11,000 അങ്കണവാടികളാണുള്ളത്. ഇതില്‍ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമായി 22,000 പേര്‍ സ്ഥിരം ജീവനക്കാരായി ജോലിചെയ്യുന്നുണ്ട്. ഹെല്‍പ്പര്‍മാര്‍ക്ക് അയ്യായിരം രൂപയും വര്‍ക്കര്‍മാര്‍ക്ക് പതിനായിരം രൂപയുമാണ് വേതനം. ഇന്ന് ഈ തുച്ഛമായ തുക കൊണ്ട് ജീവിക്കാന്‍ പ്രയാസമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കാലോചിതമായ ശമ്ബള പരിഷ്കാരം ഈ മേഖലയില്‍ നടപ്പാക്കണമെന്ന ആവശ്യത്തെ അനുഭാവ പൂര്‍വമായിരുന്നില്ലേ പരി​ഗണിക്കേണ്ടിയിരുന്നത്?

എന്നാല്‍, രാജ്യത്തെ മികച്ച ശമ്ബളമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നല്‍കുന്നത് എന്നാണ് ആം ആദ്മി സര്‍ക്കാരിന്റെ വാദം. ഡല്‍ഹിയിലെ അങ്കണവാടി ജീവനക്കാരുടെ ജോലി രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയാല്‍ രാത്രി വീട്ടിലെത്തിയാലും തീരില്ല. കുട്ടികളുടെ പരിപാലത്തിനുപുറമേ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള പരിചരണ റിപ്പോര്‍ട്ട് തയാറാക്കണം, അവര്‍ക്ക് പോഷകാഹാരം വിതരണംചെയ്യണം എന്നിവയും അങ്കണവാടി ജീവനക്കാരുടെ കര്‍ത്തവ്യത്തില്‍പ്പെടുന്നു. ഒപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സര്‍വേകളും ജീവനക്കാരുടെ ഉത്തരവാദിത്വത്തില്‍പ്പെടുന്നു. ഇതിനെല്ലാംകൂടി തുച്ഛമായ ശമ്ബളം. പി.എഫ്, പെന്‍ഷന്‍ തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ഇല്ല.

ശമ്ബള-ആനുകൂല്യവര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെയാണ് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയായിരുന്നു നടപടി. ജീവനക്കാര്‍ക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടല്‍ ഉത്തരവ് പോലും കൈമാറിയത്.

ജോലിഭാരവും സമയവും കുറയ്ക്കുക, ഓണറേറിയം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കുമുന്നില്‍ സമരം ആരംഭിച്ചത്. എന്നാല്‍ തൊഴിലാളികള്‍ക്കു ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഡല്‍ഹിയില്‍ നല്‍കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. രാജ്യാന്തര വനിതാദിനമായ എട്ടിനു നഗരത്തില്‍ വലിയ റാലി ഇവര്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെ അവശ്യമേഖലയിലെ സമരങ്ങള്‍ ഒഴിവാക്കാനുള്ള എസ്മ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ പ്രഖ്യാപിച്ചു. എസ്മ നടപ്പാക്കിയതിനുപിന്നാലെ സമരം തത്‌കാലത്തേക്ക് അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ 990 പേരെ പിരിച്ചുവിട്ടുള്ള രേഖ ജീവനക്കാര്‍ക്ക് വാട്‌സാപ്പിലൂടെ സര്‍ക്കാര്‍ നല്‍കുകയായിരുന്നു.

ഈ സര്‍ക്കാരിനെ കുറിച്ചാണ് ഇവിടുത്തെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമില്ലാത്ത മുന്‍ ബ്യൂറോക്രാറ്റുകളും സാഹിത്യകാരന്മാരും അടങ്ങുന്ന കേരള ആപ്പന്മാര്‍ രാവിലെ മുതല്‍ പാതിരാത്രി വരെ വെള്ളയടിച്ച്‌ വിശുദ്ധ പട്ടം നല്‍കിക്കൊണ്ടിരിക്കുന്നത്. വെള്ളവും വെളിച്ചവും സൗജന്യ യാത്രയും പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അഴിമതിയുടെ കറപുരളാത്ത അരവിന്ദ് കെജ്രിവാളിന്റെ അപദാനങ്ങള്‍ വാഴ്ത്തലായി. എന്നാല്‍, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടത് ഈ സൗജന്യങ്ങളല്ല. മറിച്ച്‌ മാന്യമായി തൊഴിലെടുത്ത് നല്ല ശമ്ബളം വാങ്ങി അന്തസ്സായി ജീവിക്കാനുള്ള അവസരമാണ്. സൗജന്യം നല്‍കേണ്ടത് തൊഴിലെടുത്ത് ജീവിക്കാന്‍ ശാരീരികമായി കഴിവില്ലാത്തവര്‍ക്കാണ്.

ഒരുപക്ഷേ, സര്‍ക്കാര്‍ മേഖലയില്‍ ഇത്രയും ധാര്‍ഷ്യത്തോടെ ഒരു പിരിച്ചുവിടല്‍ നടപടി നടത്തിയ മുഖ്യമന്ത്രി ഇന്ത്യയില്‍ വേറെ കാണുമോ എന്ന് സംശയമാണ്. ജന്മിത്വത്തിന്റെയും രാജഭരണത്തിന്റെയും കാലത്ത് ഭരണാധികാരിയുടെ അനിഷ്ടത്തിന് പാത്രമായാല്‍ അവരെ വെട്ടിക്കൊല്ലുകയോ ജോലിയില്‍ നിന്നും പിരിച്ചുവിടുകയോ ചെയ്യുമായിരുന്നു. അതേ അരാഷ്ട്രീയവാദവും ജനാധിപത്യ വിരുദ്ധതയും തന്നെയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന മനുഷ്യനും ഇപ്പോള്‍ നടപ്പാക്കുന്നത്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This