രാജ്യത്തെ താപനിലയങ്ങൾക്ക് 2070-ഓടെ പൂട്ട് വീഴും. ബദൽ സംവിധാനങ്ങൾക്ക് വേണ്ടിയുള്ള മാർഗരേഖ തയ്യാറാവുന്നു

Must Read

രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 2070-ഓടെ എല്ലാ താപനിലയങ്ങൾക്കും പൂട്ട് വീഴും. രാജ്യത്തെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ താപനിലയങ്ങളിലൂടെയാണ് രാജ്യത്തെ 70 ശതമാനം വൈദ്യുതി ആവശ്യവും നിറവേറ്റുന്നത്. 50 വർഷത്തിനുള്ളിൽ ബദൽ സംവിധാനത്തിലേക്ക് രാജ്യം മാറേണ്ടിവരും. താപവൈദ്യുതിക്ക് പകരം സൗരോർജം, കംപ്രസ്ഡ് ബയോഗ്യാസ്, ഹൈഡ്രജൻ, ബാറ്ററി ഊർജസംഭരണം എന്നിവയിലേക്ക് മാറുന്നതിനാണ് മാർഗരേഖ തയ്യാറാവുന്നത്.

കേന്ദ്ര ഊർജ സെക്രട്ടറി അലോക് കുമാർ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച എനർജി സമ്മിറ്റിൽലാണ് കാർബൺ സന്തുലിതാവസ്ഥയിലേക്കെത്താൻ രാജ്യം സ്വീകരിക്കാനൊരുങ്ങുന്ന നടപടികളെക്കുറിച്ച് സൂചന നൽകിയത്.

2070-ഓടെ ഇന്ത്യയിലെ കാർബൺ ബഹിർഗമനം തീർത്തും ഇല്ലാതാകുമെന്ന് രണ്ടുമാസം മുമ്പ് നടന്ന ഗ്ലാസ്‌ഗോ പരിസ്ഥിതി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർനടപടിയുടെ ഭാഗമായാണ് മാർഗരേഖ തയ്യാറാകുന്നത്. വൈദ്യുതിമേഖലയിൽ കൽക്കരിയിൽ നിന്നുള്ള ഉത്പാദനം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം.

നിലവിലെ താപവൈദ്യുതി ഉത്പാദനം പ്രതിദിനം രണ്ടുലക്ഷം മെഗാവാട്ട് ആണ്. 50 വർഷം കൊണ്ട് ഇത് പൂർണമായി അവസാനിപ്പിക്കണം. പ്രതിവർഷം 4000 മെഗാവാട്ട് താപവൈദ്യുതിയെങ്കിലും കുറയ്ക്കേണ്ടിവരും. താപവൈദ്യുതിക്ക് പകരം അഞ്ചുലക്ഷം മെഗാവാട്ട് സൗരോർജ ഉത്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

പകൽ ലഭിക്കുന്ന സൗരോർജം ബാറ്ററിയിൽ സംഭരിച്ച് രാത്രി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതിനിലയങ്ങൾ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ വികസിക്കുമെന്നും കേന്ദ്രം കരുതുന്നു.

നിലവിൽ ഒരുലക്ഷം മെഗാവാട്ട് മാത്രമാണ് രാജ്യത്തെ സൗരോർജോത്പാദനം. വൻതോതിൽ ഊർജം സംഭരിക്കാവുന്ന തരത്തിൽ ബാറ്ററി സാങ്കേതികവിദ്യ വികസിക്കാനാകുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം കരുതുന്നത്. വൈദ്യുതി സബ്‌സ്റ്റേഷനുകൾക്ക് സമാനമായി ബാറ്ററി സംഭരണ കേന്ദ്രങ്ങൾ വന്നേക്കും.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This