ജി.സുധാകരന്സി.പി.എം സംസ്ഥാന സമിതിയില് നിന്ന് പുറത്തേക്ക്

Must Read

മുതിര്‍ന്ന നേതാവ് ജി.സുധാകരനെ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ദീര്‍ഘകാലം സംസ്ഥാന സമിതിയംഗമായിരുന്ന സുധാകരന്‍ നിലവില്‍ ആലപ്പുഴ ജില്ല കമ്മിറ്റിയുമായി നല്ല ബന്ധത്തിലല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സുധാകരന്റെ നിസഹകരണമുണ്ടായെന്നും തെറ്റായ ഇടപെടലുണ്ടായെന്നും സി.പി.എമ്മില്‍ ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടി നിയമിച്ച അന്വേഷണ കമീഷന്‍ സുധാകരനെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

75 വയസുകഴിഞ്ഞു എന്ന സാ​ങ്കേതിക കാരണം ചൂണ്ടികാട്ടി സംസ്ഥാന സമിതിയില്‍ നിന്ന് സുധാകരനെ നീക്കിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം കത്തു നല്‍കിയത്.

സുധാകരന് പ്രായ പരിധിയില്‍ ഇളവ് നല്‍കേണ്ടെന്ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തീരുമാനിക്കുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഏറ്റവും പ്രബലനായ സി.പി.എം നേതാവാണ് ജി.സുധാകരന്‍. മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം സംസ്ഥാന സമിതിയിലുണ്ട്.

സംസ്ഥാന സമിതിയംഗങ്ങളുടെ പ്രായപരിധി മാനദണ്ഡം ഈ സമ്മേളനത്തില്‍ സി.പി.എം കര്‍ശനമാക്കിയിട്ടു​ണ്ടെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. പ്രായപരിധി കടന്ന 13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കിയിട്ടുണ്ട്. വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണപിള്ള, കെ.പി സഹദേവന്‍ തുടങ്ങിയവരെ പ്രായപരിധി കടന്നതിനാല്‍ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 89 പേരടങ്ങുന്ന സംസ്ഥാന സമിതിയില്‍ എ.എ റഹീം, സി.വി വര്‍ഗീസ്, വി.പി സാനു തുടങ്ങിയ പുതുമുഖങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This