അനിത പുല്ലയിൽ വന്നത് ഉന്നതനായ രാജ്യസഭാ എംപിയെ കാണാൻ ! സിപിഎമ്മിന് കൂനിൻമേൽ കുരു ! അനിത പുല്ലയിൽ ദശാവതാരം! സർക്കാരുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷ നേതാവ്.അന്വേഷണം നടത്തില്ലയെന്നും ശ്രീരാമകൃഷ്ണന്‍.

Must Read

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ വിവാദ പ്രവാസി വനിത അനിത പുല്ലയിൽ ലോകകേരള സഭയില്‍ എത്തിയത് സിപിഎമ്മിലെ പ്രമുഖ രാജ്യസഭാ എംപിയെ കാണാൻ എന്ന് ആരോപണം . സ്വപ്ന കേസിലും സ്വർണക്കേസിലും പകച്ചു നിൽക്കുന്ന സിപിഎമ്മിന് വിവാദക്കേസിൽ ആരോപണ വിദേയയായിരിക്കുന്ന സ്ത്രീ എത്തിയത് വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണവിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. അനിത പങ്കെടുത്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്നും പറഞ്ഞു

അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്താനായതെന്ന് ചോദിച്ച സതീശന്‍ സര്‍ക്കാരിന് ഇത്തരക്കാരുമായി അടുത്ത ബന്ധമാണെന്നും ആരോപിച്ചു. സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരമായി പുറത്തേക്ക് വരികയാണെന്നും ഇത്തരത്തില്‍ പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി 2016 ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങളുണ്ടാവില്ലെന്നാണ്. ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പത്താമത്തെ അവതാരമെത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവര്‍ക്ക് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോള്‍ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാള്‍ കയറുന്നു. രണ്ട് ദിവസമായി മുഴുവന്‍ സമയവും അവിടെ ഇരിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ട് പോയത്. ഇത്തരം അവതാരങ്ങള്‍ക്കാണ് പിണറായി കാലത്ത് ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ളത്. എത്ര അവതാരങ്ങളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. സ്വപ്‌ന സുരേഷിനെ ആരാണ് കൊണ്ട് നടന്നത്. യോഗ്യതയില്ലാഞ്ഞിട്ടും അവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ജോലി കൊടുത്തത് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്നാണ്. എല്ലാക്കാലത്തും ഇത്തരം അവതാരങ്ങളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചയാളാണ് അദ്ദേഹം, വിഡി സതീശന്‍ പറഞ്ഞു,

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This