ശശി തരൂർ പ്രധാനമന്ത്രി സ്ഥാനത്തിനും പ്രസിഡൻ്റ് സ്ഥാനത്തിനും അർഹനാണ്.മൻ മോഹൻ സിംഗിന് പ്രണാബിനെ വെട്ടിയ പാരമ്പര്യം മാത്രമാണുണ്ടായിരുന്നത് .

Must Read

സോണി കല്ലറയ്ക്കൽ

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി :കഴിഞ്ഞ കുറെ ദിവസമായി കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം. വേറൊന്നുമല്ല വിശ്വപൗരൻ ശശി തരൂർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതുകൊണ്ടു തന്നെ. 130 കോടി ജനങ്ങളുടെ ആശയും ആശ്രയവുമായ ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനെ നയിക്കാൻ ഓരോ ദിനവും തകർന്ന് അടിഞ്ഞു കൊണ്ടിരിക്കുന്ന കോൺഗ്രസ് എന്ന് പ്രസ്ഥാനത്തിന് പുതുജീവൻ നൽകാൻ ബി.ജെ.പി യുടെ ഏകപക്ഷീയമായ കുതിപ്പിന് കടിഞ്ഞാണിടാൻ മോദിക്ക് ബദൽക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാൻ നേതൃപാടവും കഴിവും പാണ്ഡിത്യവുമുള്ള ലോകം മുഴുവൻ ആദരിക്കുന്ന വ്യക്തിത്വവുമായ ശശി തരൂർ കോൺഗ്രസ് പ്രസിഡൻ്റ് ആകണമെന്നത് യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പാർട്ടിയെ സ്നേഹിക്കുന്ന ഒരോ കോൺഗ്രസുകാരൻ്റയും ആഗ്രഹമാണ്.

 അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും തോറ്റാലും ശശി തരൂർ എന്ന വ്യക്തി താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസം മുതൽ ഇന്നുവരെ കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഒരു വികാരമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ശശി തരുരിനെ വിമർശിക്കുന്നതും എന്തുകൊണ്ടും തരൂരിനെ തോൽപ്പിക്കണമെന്നും ആഗ്രഹിച്ചു നടക്കുന്നത് പാർട്ടി പ്രവർത്തകരല്ല. പാർട്ടിയെ വിറ്റു തിന്ന് വർഷങ്ങളായി തടിച്ചു കൊഴുത്തുകൊണ്ടിരിക്കുന്ന നേതാക്കൾ ആണ്. അവർക്ക് ആഗ്രഹം പാർട്ടി നശിച്ചാലും 80 കാരനായ വൃദ്ധനായ മല്ലികാർജുൻ കാർഗേയെ പ്പോലെയുള്ള ഒരാളെ പാവ പ്രസിഡൻ്റ് ആയി ഇരുത്തിയാലും തരൂർ മാത്രം പ്രസിഡൻ്റായി വരരുത് എന്നത് തന്നെ.

കാരണം, നേതാക്കൾക്ക് തങ്ങളുടെ വിൽപ്പന തുടരാനാവില്ലല്ലോ. കോൺഗ്രസിലെ നേതൃ ദാരിദ്ര്യം കൊണ്ട് തന്നെ ഇന്ന് ദേശീയ തലത്തിൽ ഏകപക്ഷീയമായി ബി.ജെ.പിയും മോദിയും കുതിക്കുമ്പോൾ അതിന് തടയിട്ടില്ലെങ്കിൽ രാജ്യം വലിയൊരു നാശത്തിലേയ്ക്കാവും കൂപ്പുകുത്തുകയെന്ന സാധാരണ ജനങ്ങളുടെ ചിന്തയിൽ ആണ് ശശി തരൂരിന് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് ജനലക്ഷങ്ങളുടെ പിന്തുണയേറുന്നത്. ബി.ജെ.പിയ്ക്ക് ബദലായി ശക്തമായ ഒരു പ്രതിപക്ഷം അവർ സ്വപ്നം കാണുന്നു. അത് കോൺഗ്രസിനു മാത്രമേ സാധിക്കു എന്നും വിശ്വസിക്കുന്നു.

ഈ സാഹചര്യത്തിൽ യാതൊരു അധികാരവുമില്ലാത്ത പാർട്ടിയുടെ അമരത്തേയ്ക്ക് വന്ന് ഞാൻ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാർട്ടിയെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുമെന്ന് ഒരോ ദിവസവും കൂസലില്ലാതെ പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങളുടെ ഇടയിലേയ്ക്കും പാർട്ടി പ്രവർത്തകരിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന അക്കാഡമീഷൻ , അല്ലെങ്കിൽ നല്ലൊരു ഡിബേറ്റർ, നല്ലൊരു സ്കോളർ തുടങ്ങിയ വിശേഷണങ്ങൾ ഒക്കെയുള്ള ശ്രീ ശശി തരൂർ എന്ന ‘വിശ്വമാനവനിലാണ് സാധാരണ ജനം പ്രതീക്ഷവെച്ച് പുലർത്തുന്നത്. തന്റെ ഐക്യരാഷ്ട സഭയിലെ ജോലിയൊക്കെ കഴിഞ്ഞ് ഇവിടേയ്ക്ക് വന്ന നാൾ തൊട്ട് ഇന്നു വരെ അദേഹം കോൺഗ്രസുകാരൻ തന്നെയായിരുന്നു.

അധികാരം കിട്ടാഞ്ഞതിൻ്റെ ഒന്നും പേരിൽ കൂടുതൽ മറ്റ് പാർട്ടികളിൽ നിന്ന് കിട്ടുമായിട്ടു കൂടി അദേഹം ഒരിക്കലും പാർട്ടി വിട്ടുപോയിട്ടില്ല. മറ്റൊരു പാർട്ടി ഉണ്ടാക്കാനും ശ്രമിച്ചിട്ടില്ല. ഒരിക്കൽ ഇടതുപക്ഷത്തിന് മുൻ തൂക്കം ഉണ്ടായിരുന്ന സീറ്റിൽ ശക്തമായ മത്സരം അതീജീവിച്ച് തന്നെയാണ് അദേഹം ജയിച്ച് പാർലമെൻ്റിൽ എത്തിയത്. ഇത് ഒരിക്കലും ആരുടെയെങ്കിലും ഔദാര്യമാണ് എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഇന്ന് തരൂർ ജയിക്കുന്നതുപോലെ അത്രപെട്ടെന്നൊന്നും മറ്റൊരു കോൺഗ്രസ് നേതാവിന് തിരുവനന്തപുരത്ത് വിജയിക്കാൻ പറ്റിയെന്ന് വരില്ല. ഇതു കണ്ടു തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻ്റ് തരൂരിന് തിരുവനന്തപുരത്ത് സീറ്റ് നൽകിയതും.

ഇനി മന്ത്രി സ്ഥാനം തരൂരിന് കൊടുത്തുവെന്ന് ഒക്കെ ഏതോ മണ്ടശീരോമണി കോൺഗ്രസുകാർ വിളിച്ചു കൂവി നടക്കുന്നുണ്ട്. ഒന്ന് ആലോചിച്ചേ…തരൂർ മന്ത്രിസ്ഥാനത്തിന് മാത്രമല്ല ..പ്രധാനമന്ത്രി സ്ഥാനത്തിനും വേണ്ടി വന്നാൽ പ്രസിഡൻ്റ് സ്ഥാനത്തിനും അർഹനാണ്. ഇത് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാം. പിന്നെ തരുരിന് പാർട്ടി പാരമ്പര്യം ഇല്ലാ എന്ന് പറയുന്നവരോട് ഒരു ചോദ്യം. ബാജ് പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രി സഭ അധികാരത്തിൽ നിന്നു പോയ ശേഷം പിന്നീട് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ നിങ്ങൾ കൊണ്ടുവന്ന മൻ മോഹൻ സിംഗിന് എന്ത് രാഷ്ട്രിയ പാരമ്പര്യം ആണ് ഉണ്ടായിരുന്നത്.

ആർ.ബി.ഐ ബാങ്കിൻ്റെ ഗവർണ്ണറായിരുന്ന അദേഹത്തെ ഇവിടെ കൊണ്ടുവന്ന് ജനങ്ങളുടെ വോട്ട് പോലും വാങ്ങിക്കാതെ രാജ്യസഭയിലൂടെ കടത്തി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാക്കി. ഒരു പക്ഷേ ഈ രാജ്യത്ത് തന്നെ ജനങ്ങളുടെ വോട്ട് വാങ്ങാതെ പ്രധാനമന്ത്രിയാകുന്ന ഏക വ്യക്തിയും മൻ മോഹൻ സിംഹ് ആയിരിക്കും. അതും വളരെയേറെ രാഷ്ട്രിയ പാരമ്പര്യമുള്ള പ്രതിസന്ധികളിൽ എന്നും നിലകൊണ്ടിട്ടുള്ള ആളുമായ പ്രണബ് മുഖർജിയുടെ തലയ്ക്ക് മുകളിലൂടെ കൊണ്ടുവന്ന് മൻ മോഹനെ കൊണ്ടുവന്ന് പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കുകയായിരുന്നു.

പ്രണബ് മുഖർജിക്ക് രാഷ്ട്രപതിയാകണമെന്ന് ഒരിക്കലും ആഗ്രഹം ഉണ്ടായിരുന്നില്ല. അദേഹം ആഗ്രഹിച്ചത് രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദം തന്നെ ആയിരുന്നു. ആ ദുഖം അദേഹത്തിൻ്റെ മരണം അദേഹത്തിൻ്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. പ്രണബ് കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോൾ അദേഹത്തിൻ്റെ കീഴിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു മൻ മോഹൻ സിംഗ് എന്ന് ഓർക്കണം. പിന്നീട് മന്ത്രിക്ക് മുകളിൽ ഈ ഉദ്യോഗസ്ഥനെ വാഴിക്കുകയാണ് കോൺഗ്രസ് പാർട്ടി ചെയ്തത്. ഈ മൻ മോഹൻ സിംഗിന് ഉള്ള എന്ത് ഗുണമാണ് ശശി തരൂരിന് ഇല്ലാത്തതെന്ന് നേതാക്കൾ വ്യക്തമാക്കിയാൽ കൊള്ളാം.

ഒരു പക്ഷേ മൻ മോഹനെക്കാൾ മുകളിലായിരിക്കാം ലോകത്ത് ശശി തരുർ എന്ന ബഹുമുഖ പ്രതിഭയുടെ സ്ഥാനം. ശശി തരൂരിന് മണ്ഡലത്തിലെ പ്രവർത്തകരെ അറിയില്ലെങ്കിൽ പല പ്രമൂഖരും തോൽക്കുമ്പോൾ അദേഹമെങ്ങനെ തുടർച്ചയായി തിരുവനന്തപുരത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്നുവെന്ന് പരിശോധിക്കണം. ഇന്ന് തരുർ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ എല്ലാം കൊണ്ടും യോഗ്യനാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല നേതാക്കൾക്കും അറിയാം. അതിന് അവർ വിലങ്ങു തടിയാകുന്നത് പെരുന്തച്ചൻ കോംപ്ലസു കൊണ്ട് മാത്രം. അപ്പൻ ചത്താലും അമ്മയുടെ കണ്ണീരു കാണണമെന്ന ചിന്തയാണ് ഈ നേതാക്കളെ ഭരിക്കുന്നത്.

ഇപ്പോൾ ഈ അവസ്ഥയിൽ ശശി തരുരിനെ എതിർത്ത് 80 കാരനായ ഖാർഗേയെ പിന്തുണയ്ക്കുന്ന നേതാക്കൾ കോൺഗ്രസിൻ്റെ രക്ഷകരല്ല, അന്തകർ മാത്രമാണ്. അവരെ മുന്നോട്ട് ഒറ്റപ്പെട്ടുത്തുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. എന്തായാലും ഒരു കാര്യം സത്യം. ശശി തരുർ തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും പ്രസിഡൻ്റ് ആയാലും ഇല്ലെങ്കിലും ജയിക്കുന്നത് ശശി തരൂർ തന്നെ ആകും.

ഇതുവരേ മാറ്റി നിർത്തപ്പെട്ട തരൂരിൻ്റെ ഗ്രാഫ് ദേശീയതലത്തിൽ ശക്തമായി ഉയരുകയും ചെയ്യും. ഒരു പക്ഷേ…രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് ഹൈക്കമാൻ്റിനും ഒക്കെ മേലെ തന്നെ… അതിൻ്റെ തുടക്കമാണ് ഇപ്പോൾ എവിടെ നിന്നും ഉയരുന്നത് ‘തരൂരിനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ കൂടുതൽ തരംഗമായി മാറും. കണ്ണുള്ളവൻ കാണട്ടെ കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ….

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This