ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും നടൻ ആ​ര്യ.വിവാഹം നീട്ടി വെക്കാമെന്ന് പറഞ്ഞതാണ്.അവളാണ് വേണ്ടെന്ന് പറഞ്ഞത്.

Must Read

ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും നടൻ ആ​ര്യ.വിവാഹം നീട്ടി വെക്കാമെന്ന് പറഞ്ഞതാണ്.അവളാണ് വേണ്ടെന്ന് പറഞ്ഞത് എന്ന് നടൻ ആര്യ.മലയാളികൾക്ക് സുപരിചിതനായ നടനാണ് ആ​ര്യ. തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടൻ മലയാളിയാണ്. ജംഷാദ് എന്നാണ് ആര്യയുടെ യഥാർത്ഥ പേര്. സിനിമയിലെത്തിയതോടെ പേര് മാറ്റി. 2005 ൽ അറിന്തും അറിയാമലും എന്നു സിനിമയിലൂടെയാണ് ആര്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ബോസ് എങ്കിര ഭാസ്കരൻ, ടെഡി, കാപ്പാൻ, സേട്ടെെ. രാജാ റാണി തുടങ്ങി നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചു. മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ആര്യ ചെയ്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൈനൽ വരെ പ്രേക്ഷകർ ആകാംക്ഷയോടെ ഷോ കണ്ടു. എന്നാൽ മൂന്ന് ഫൈനലിസ്റ്റുകളിൽ നിന്ന് ആരെയും ആര്യ തന്റെ ഭാര്യയായി തെരഞ്ഞെടുത്തില്ല. തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താനായില്ലെന്നാണ് ആര്യ പറഞ്ഞത്. ഇതോടെ നടന് നേരെ വിമർശനങ്ങൾ വന്നു. ഇത്രയും പെൺകുട്ടികളെ കുരങ്ങ് കളിപ്പിച്ചു എന്നാണ് ആര്യക്ക് നേരെ വന്ന വിമർശനം. പിന്നീട് യുവ നടി സയേഷയെ ആര്യ തന്റെ ജീവിത സഖിയാക്കി.

38ാം വയസ്സിലാണ് ആര്യ വിവാഹം കഴിക്കുന്നത്. അന്ന് സയേഷയ്ക്ക് പ്രായം 21 ഉം. 2019 ലാണ് വിവാഹം നടന്നത്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്യ. അടുത്തിടെ പത്ത് തലൈ എന്ന ചിമ്പു ചിത്രത്തിൽ സയേഷ ഒരു ഐറ്റം ഡാൻസ് ചെയ്തിരുന്നു. ഇതേക്കുറിച്ചും ആര്യ സംസാരിച്ചു. അവളോട് ഇനി ജോലി ചെയ്യരുതെന്നും ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. വിവാഹം കഴിക്കാമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് നിനക്ക് വർക്ക് ചെയ്യാം, കല്യാണം കുറച്ച് നീട്ടി വെക്കാം എന്നാണ്.

എന്നാൽ അത് വേണ്ട കല്യാണം കഴിക്കാമെന്ന് അവൾ വ്യക്തമാക്കി. അവളുടെ ജോലി നിർത്തുമോ എന്ന ചോദ്യമൊന്നും ഒരിക്കലും വന്നിട്ടില്ല. അവൾക്ക് ഡാൻസ് ഇഷ്ടമാണ്. അത് കൊണ്ടാണ് ഡാൻസ് ചെയ്തെന്നും ആര്യ വ്യക്തമാക്കി.

നേരത്തെ ഈ ഡാൻസ് നമ്പർ ചെയ്യാൻ ഭർത്താവ് നൽകിയ പിന്തുണയെക്കുറിച്ച് സയേഷയും സംസാരിച്ചിരുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറുണ്ട്. ഇവിടെ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്. ആര്യയില്ലാതെ ഈ ​ഗാനം ചെയ്യാൻ പറ്റില്ലായിരുന്നു. ​ഗാന രം​ഗത്തിലേക്ക് ആളെ അന്വേഷിക്കുകയാണെന്ന് പറഞ്ഞപ്പോൾ സയേഷ വർക്ക് ചെയ്യുന്നുണ്ട് അവളോട് ചോദിച്ച് നോക്കൂയെന്ന് ആര്യയാണ് പറഞ്ഞത്.

ഇത്രയും പ്രോ​ഗ്രസീവായ ആളെ ലഭിച്ചത് എന്റെ അനു​ഗ്രഹമാണെന്നും സയേഷ പറഞ്ഞു. മകൾ ജനിച്ച ശേഷം കുറച്ച് നാൾ സിനിമയിൽ നിന്നും സയേഷ മാറി നിന്നിരുന്നു. മോഡലിം​ഗിൽ നിന്നുമാണ് ആര്യ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. കാസർകോടാണ് ആര്യയുടെ സ്വദേശം. ഇപ്പോൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം ആര്യ. ഇപ്പോഴും താൻ മലയാളം സംസാരിക്കാറുണ്ടെന്ന് ആര്യ മുമ്പ് പറഞ്ഞിട്ടുണ്ട്. നടൻ മലയാളത്തിൽ ഒരു മുഴുനീള വേഷം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This