ദിലീപിന്റെ അടുത്ത സുഹൃത്തായ നടിയുടെ കയ്യിലും ദൃശ്യങ്ങള്‍.കാവ്യക്ക് വിഐപിയെ അറിയാം

Must Read

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിഐപിയിലേക്കുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് മൂന്നുപേരിലേക്ക്. എറണാകുളം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരിലേക്കാണ് അന്വേഷണം എത്തിനില്‍ക്കുന്നതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പൊലീസ് വന്നപ്പോള്‍ ‘അച്ഛന്‍ തട്ടിന്റെ മുകളില്‍ ഇല്ല” ഇല്ലെന്ന പറഞ്ഞത് പോലുള്ള പ്രസ്താവനയാണ് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള നടത്തിയതെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ. പൊലീസ് എന്നെ ആദ്യം 6 ഫോട്ടോകളാണ് കാണിച്ചത്. അതില്‍ മൂന്നുപേരെയാണ് സംശയമെന്ന് ഞാന്‍ പറഞ്ഞതോടെ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകളും പരിശോധിക്കാന്‍ തീരുമാനിച്ചു. ശബ്ദം ചേരുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ വീട്ടിലേക്ക് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടുവന്ന വ്യക്തിയുടെ ആവശ്യത്തിലധികം ഓഡിയോ ക്ലിപ്പുകള്‍ എന്റെ കയ്യില്‍ ഇരിപ്പുണ്ട്. അത് പോലീസിന്റെ കയ്യില്‍ കൊടുത്തിട്ടുമുണ്ട്. ദിലീപിന്റെ വീട്ടില്‍ വന്ന വ്യക്തിയെ ജീവിതത്തില്‍ ഒറ്റത്തവണ മാത്രമാണ് ഞാന്‍ കണ്ടത്. അതിന് മുന്‍പോ ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം അത്രയധികം അറിയപ്പെടുന്ന ആളല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർമ്മിച്ചെടുക്കാന്‍ കുറച്ചധികം സമയം വേണ്ടി വരുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

നിലവില്‍ പോലീസ് മൂന്നുപേരുടെ ഇവരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന.കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി ദിലീപ് ഖത്തര്‍ യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. 2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതമായിരുന്നു ദിലീപിന്റെ വിദേശയാത്രകള്‍. ഇതോടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതേസമയം, വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വിഐപി താന്‍ അല്ലെന്ന് വ്യക്തിമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.

വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതില്‍ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി.”

അതേസമയം, ദിലീപിന്റെ വീട്ടില്‍ പോയ ദിവസം തനിക്ക് ഇപ്പോള്‍ ഓര്‍മയില്ലെന്ന് മെഹബൂബ് പറഞ്ഞു. ”രേഖകള്‍ നോക്കി ആ ദിവസം കൃത്യമായി പറയാന്‍ സാധിക്കും. പൊലീസിന് മുന്നില്‍ സംശയം തോന്നുന്നവരുടെ ഫോട്ടോകള്‍ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാന്‍ തെറ്റുകാരന്‍ ആവണമെന്നുണ്ടോ. പൊലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണമായി സഹകരിക്കും.” മെഹബൂബ് പറഞ്ഞു’കാവ്യ എന്നെ വിളിക്കുന്നത് ഇക്കാ എന്ന്, പക്ഷെ വിഐപി ഞാന്‍ അല്ല’

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഐപി താന്‍ അല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.”ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ദിലീപിനെ വീട്ടില്‍ സന്ദര്‍ശിച്ചത്. അവിടെ ചെല്ലുമ്പോള്‍ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു.

മറ്റാരും ഇല്ലായിരുന്നു.” ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണെന്നും മെഹബൂബ് പറഞ്ഞു. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

തന്റെ പേരില്‍ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.വിഐപിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനുമാണെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണ സംഘം വിഐപിക്ക് അരികിലെത്തിയിട്ടുണ്ട്. ഇയാളുടെ ശബ്ദ സാമ്പിള്‍ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ഇന്ന് തന്നെ ശബ്ദസാമ്പിള്‍ ബാലചന്ദ്രകുമാറിന് കൈമാറിയേക്കും. ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ് ഫോട്ടോകളാണ് തന്നെ കാണിച്ചത്. വിഐപിക്കെടുത്തെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This