മഞ്ജുവിന്റെ കണ്ണീർ കാവ്യയെ വേട്ടയാടുന്നു!..കാവ്യയും ദിലീപും വേങ്ങരയിൽ എത്തിയതും പിടിയിൽ. ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ. കേസ് ഇല്ലാതാക്കൻ വേങ്ങരയിലെ രാഷ്ട്രീയ നേതാവ് കൂട്ടുനിന്നു ?

Must Read

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കൂടുതൽ കുരുക്കിലേക്ക് .മഞ്ജു വാര്യർ എന്ന നടിയുടെ കണ്ണീർ കാവ്യ മാധവൻ എന്ന ദിലീപിന്റെ രണ്ടാമ ഭാര്യയെ വേട്ടയാടുന്നു.കാവ്യയും ദിലീപും വേങ്ങരയിൽ എത്തിയ തെളിവും പുറത്ത് വന്നിരിക്കുകയാണ് .ദിലീപ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാമ ഭാര്യ കാവ്യ കൂടി പ്രതി സ്ഥാനത്തേക്ക് എത്തുകയാണ് എന്ന സൂചനകളും തെളിവുകളും ആണിപ്പോൾ പുറത്ത് വരുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് . പ്രതികൾ ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.

ദിലീപ്, അനൂപ്, സൂരാജ് എന്നിവരുമായുള്ള മുഴുവൻ ചാറ്റുകളും കോടതിയെ അറിയിക്കണം. 22-7-2018ൽ ജയിലിൽ നിന്നിറങ്ങിയ ശേഷം രാവിലെ 10.45 ന് ദിലീപ് തനിക്ക് മെസേജ് അയച്ചു. മകളുടെ ആഭരണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാമെന്ന് മെസേജ് അയച്ചു.

ഈ സന്ദേശം ആർക്ക് എന്തിന് വേണ്ടി അയച്ചെന്ന് ദിലീപ് വ്യക്തമാക്കണം എന്നും ബാലചന്ദ്രകുമാർ പറഞ്ഞു . 2-08-2018ൽ ടോമിച്ചൻ മുളകുപാടം ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഉണ്ടായിരുന്നു. ആലുവ പാലസിൽ ദിലീപ് എടുത്തുതന്ന മുറിയിലായിരുന്നു താൻ ഉണ്ടായിരുന്നതെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വ്യക്തമാക്കി.

വൈകിട്ട് താൻ ദിലീപിന്റെ വസതിയിൽ എത്തി. അവിടെ തിരുവനന്തപുരത്ത് നിന്നുള്ള ഒരാളുണ്ടായിരുന്നു. അയാൾ ആരെന്നും എന്തിന് വന്നതെന്നും ദിലീപ് വെളിപ്പെടുത്തണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ 24എൻകൗണ്ടറിൽ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബർ 19 രാവിലെ 7.30ന് ദിലീപിന്റെ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. ‘കാവ്യ പ്രസവിച്ചു, ബേബി ഗേൾ’ എന്ന മെസേജ് കൂടി ദിലീപിന്റെ ഫോണിൽ ഉണ്ടാകണം.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രോസിക്യൂഷനെതിരെ രൂക്ഷ നിലപാടുമായി ഹൈക്കോടതിയില്‍ നടന്‍ ദിലീപ്. ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയ്്ക്ക് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കവേയാണ് ദിലീപ് പ്രോസിക്യൂഷനെതിരെ രംഗത്ത് വന്നത്.കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഫോണ്‍ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും എന്നാണ് ദിലീപിന്റെ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ ദിലീപും കൂട്ട് പ്രതികളും ഫോണുകള്‍ മാറ്റിയതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ദിലിപീന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആയിരുന്നു. പഴയ ഫോണ്‍ ഹാജരാക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ദിലീപ് തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

എന്തുകൊണ്ടാണ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാകാത്തത് എന്ന് ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ഫോണ്‍ കൈമാറാത്തത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഹാജരാക്കാനുളള ബാധ്യത ദിലീപിനുണ്ട്. കോടതിയെ വിശ്വാസം ഇല്ലേ എന്നും ജസ്റ്റിസ് പിജെ ഗോപിനാഥ് ചോദിച്ചു. ഫോണുകള്‍ ഹാജരാക്കാത്ത ദിലീപ് അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഗൂഢാലോചന കേസില്‍ ഈ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാണെന്നും അത് അന്വേഷണ സംഘത്തിന് കിട്ടിയേ തീരൂ എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഫോണുകള്‍ പിടിച്ചെടുക്കുമായിരുന്നു.

അന്വേഷണ സംഘത്തെ വിശ്വാസമില്ലെങ്കില്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാനും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഫോണുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തയ്യാറല്ലെന്നതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഫോണ്‍ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും എന്നതാണ് ദിലീപ് ഉയര്‍ത്തുന്ന പ്രധാന വാദം. തന്നെ ക്രൈം ബ്രാഞ്ച് വേട്ടയാടുകയാണ് എന്നും ദിലീപ് പരാതിപ്പെട്ടു.

തന്റെ മുന്‍ ഭാര്യ അടക്കമുളളവരുമായുളള സംഭാഷണം ഫോണിലുണ്ടെന്നും ഫോണ്‍ കൈമാറിയാല്‍ ഇതടക്കമുളള സ്വകാര്യ വിവരങ്ങള്‍ പുറത്ത് പോകാന്‍ സാധ്യത ഉണ്ടെന്നും ദിലീപ് വാദിച്ചു. ഫോണ്‍ താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നും അത് തിരികെ ലഭിക്കാന്‍ ഒരാഴ്ച എടുക്കുമെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയ സ്ഥലം ദിലീപ് കോടതിയെ അറിയിച്ചു. ഫോണ്‍ എവിടെ പരിശോധന നടത്തണം എന്നത് ദിലീപിന് തീരുമാനിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രജിസ്ട്രാര്‍ക്ക് ഫോണുകള്‍ കൈമാറിക്കൂടെ എന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണത്തോട് സഹകരിക്കാനും ദിലീപിനോട് നിര്‍ദേശിച്ചു. അന്വേഷത്തോട് സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിന് എതിരെയുളള തെളിവുകള്‍ ഫോണിലുണ്ടെന്ന് ദിലീപ് പറയുന്നു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും എന്തോ മറച്ച് വെക്കാനുണ്ട് എന്ന് വരുത്തി തീര്‍ക്കുകയാണ് പ്രോസിക്യൂഷന്‍ എന്നും ദിലീപ് ആരോപിച്ചു.

കേട്ടുകേള്‍വി ഇല്ലാത്ത ഒരു മാധ്യമ വിചാരണ തനിക്കെതിരെ നടക്കുന്നുവെന്നും ദിലീപ് വാദിച്ചു. ഇന്ന് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാമന്‍ പിളള കൈമാറാത്ത സാഹചര്യത്തില്‍ കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസില്‍ ദിലിപീന് അറസ്റ്റില്‍ നിന്നും കോടതിയുടെ സംരക്ഷണം ഉളള സാഹചര്യത്തില്‍ എങ്ങനെയാണ് അന്വേഷണത്തോട് സഹകരിക്കുകയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിനുളള കോടതിയുടെ സംരക്ഷണം ഒഴിവാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ നിലപാട് മനസ്സിലാക്കുമെന്ന് കോടതി വ്യക്തമാക്കി. നാളെ 11 മണിക്ക് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This