പ്രായപൂർത്തിയാകാത്ത മകളുടെ റൂമിലെത്തിയതിനാൽ അനീഷിനെ ഇടനെഞ്ചിൽ കുത്തികൊന്നു മകളെ തേടി അവളുടെ റൂമിലെത്തുന്ന കാമുകനെ പിന്നെന്ത് ചെയ്യണമെന്ന് സൈമൺ

Must Read

തിരുവനന്തപുരം: യുവാവിനെ സുഹൃത്തായ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ് ജോർജിനെ ഇടനെഞ്ചിൽ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.നീഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സൈമൺ ലാലന്റെ മൊഴി കള്ളമെന്ന് പൊലീസ്. കള്ളനെന്ന് കരുതി കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രതി സൈമൺ ലാൽ മൊഴി നൽകിയത്. അനീഷാണെന്ന് മനസിലാക്കിയാണ് കുത്തിയതെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവ​ഗണിച്ചാണ് സൈമൺ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നും കള്ളനാണെന്ന് കരുതി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അനീഷിനെ കണ്ടതും പിന്നീട് തർക്കത്തിനിടെ അനീഷിനെ കുത്തുകയായിരുന്നുവെന്നുമാണ് സൈമൺ പൊലീസിനോട് പറഞ്ഞിരുന്നത്. 29ന് പുലർച്ചെ നാല് മണിക്കാണ് സംഭവം അരങ്ങേറിയത്. തുടർന്ന് പ്രതി സൈമൺ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

പ്രതിയായ സൈമൺ ലാൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. മകളുടെ കാമുകനെ കൊലപ്പെടുത്താൻ ആയി മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ലാലൽ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിൻറെ പേര് അനീഷ് എന്നാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളനെ താൻ കുത്തി എന്നായിരുന്നു ആദ്യം പോലീസിന് മൊഴി നൽകിയത് ,എന്നാൽ കള്ളൻ എന്ന് കരുതി കുത്തി എന്ന കള്ളം അധിക നേരമൊന്നും പിടിച്ചുനിൽക്കാൻ ലാലന് കഴിഞ്ഞിരുന്നില്ല.

പോലീസ് ചോദ്യംചെയ്യലിൽ അദ്ദേഹം സത്യം മുഴുവൻ വെളിപ്പെടുത്തി. മകളുമായുള്ള അനീഷിന്റെ അടുപ്പത്തിൽ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നും, ആ വൈരാഗ്യമാണ് ഈ കൊലപാതകത്തിന് കാരണമെന്നും അനീഷിന്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല സൈമ ന്റെ അമ്മയോ മകളോ വിളിക്കാതെ ഒരിക്കലും അനീഷ് ആ വീട്ടിലേക്ക് പോകില്ല എന്നും അനീഷിന്റെ കുടുംബം പറയുന്നു.

അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിൻറെ മുകൾ വശത്തുള്ള വാട്ടർടാങ്ക് അരികിലെത്താൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും തന്നെ കൊണ്ടുപോയാൽ എവിടെയാണ് ഇരിക്കുന്നത് കാണിച്ചുതരാം ,എടുത്തു തരാം എന്നും പോലീസിനെ അറിയിച്ചു.

പോലീസിന്റെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിനെ തുടർന്ന് സൈമൺ രക്തക്കറപുരണ്ട കത്തി കാണിച്ചു കൊടുക്കുകയും ചെയ്തു. അതേസമയം അനീഷിന്നെ കുടുംബാംഗങ്ങളുടെ ചോദ്യംചെയ്യലിൽ നിന്നെടുത്ത മൊഴികൾ വാസ്തവവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനീഷിനെ കുടുംബത്തിൻറെ ആരോപണങ്ങളാണ് പോലീസ് ഇപ്പോൾ തള്ളിക്കളഞ്ഞത് .അനീഷിനെ പ്രതി സൈമൺ ലാൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുക അല്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത് ,മാത്രമല്ല അനീഷ് കൊല്ലപ്പെടുന്ന അന്ന് രാത്രി ഏകദേശം രണ്ടു മണിക്ക് മുന്നേ തന്നെ കാമുകിയുടെ മുറിക്കുള്ളിൽ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മകളുടെ മുറിക്കുള്ളിൽ നിന്ന് മൂന്നുമണിക്ക് കാമുകൻറെ ശബ്ദം കേട്ട് കൊണ്ടാണ് അച്ചൻ ഉണരുന്നത് തുടർന്ന് മുറിക്കുള്ളിൽ നിന്ന് അനീഷിനെ പുറത്തിറക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ അതൊരിക്കലും നേരത്തെ വിളിച്ചുവരുത്തിയ ഒരു കൊലപാതകം ആയിരുന്നില്ല എന്നും വ്യക്തമാക്കി മാത്രമല്ല കൊലപാതകത്തിൽ തള്ളലും മറ്റ് പരിക്കുകളൊന്നും വന്നിട്ടില്ല. മാത്രമല്ല ശബ്ദങ്ങൾ അടുത്ത വീട്ടിലുള്ള അയൽക്കാർ കേട്ടിട്ടുപോലുമില്ല, വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന അനീഷിന്റെ ബന്ധുക്കളുടെ വാദം അങ്ങനെപോലീസ് തള്ളുകയായിരുന്നു.

അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനു മുൻപ് നടത്തിയ സംഭാഷണങ്ങൾ ഫോണിൽ തെളിവുണ്ട്. മാത്രമല്ല രാത്രി രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിൻ വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെൺ കുട്ടിയുടെ റൂമിലേക്ക് വന്നത്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ സൈമ ന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് ചോദ്യംചെയ്തുകൊണ്ട് മൊഴി രേഖപ്പെടുത്തും ,മാത്രമല്ല ഇവരുടെ നേരത്തെ നൽകിയ മൊഴികൾ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല നിലവിൽ റിമാഡിലുള്ള സൈമണെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കും. ഏറെക്കാലമായി ഗൾഫിൽ ബിസിനസ് നടത്തിവരികയാണ് സൈമൺ ലാൽ. ഏകദേശം ഒന്നര വർഷം മുൻപാണ് അദ്ദേഹം നാട്ടിലേക്ക് എത്തിയത്. തിരിച്ചു ജോലിക്ക് കയറാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. പേട്ട ചായക്കുടി ലെയ്‌നിലെ ഇരുനില വീടിന്റെ മുകൾ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഏറെക്കാലമായി താമസിച്ചിരുന്നത്.

അതേസമയം അനീഷ് ജോർജിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവാവിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകദിവസം പുലർച്ചെ മൂന്നു മണിയോടെ അനീഷ് ജോർജിനെ വീട്ടിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയത് പെൺകുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം. കൊലപാതകം ആസൂത്രിതമാണെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് വർഷങ്ങളായി തന്‍റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്‍റെ പിതാവ് പറയുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. ഇവർ തിരുവനന്തപുരത്തെ പുതിയ ലുലുമാളിൽ പോയതായും അനീഷിന്‍റെ കുടുംബം ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികള്‍ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തുമ്പോൾ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോര്‍ജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങള്‍ പറയുകയായിരുന്നു.

കൊലപ്പെടുത്തണമെന്ന് കരുതിയല്ല അനീഷിനെ കുത്തിയതെന്ന് ലാലന്‍ പിടിയിലായ ശേഷം പോലീസിന് മൊഴി നല്‍കിയിരുന്നു. മകളുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടാണ് എത്തിയത്. മോഷ്ടാവോ, മക്കളെ അക്രമിക്കാനെത്തിയ മറ്റാരെങ്കിലുമാകാമെന്നാണ് കരുതിയത്. വീട്ടിലുണ്ടായിരുന്ന നീളം കുറഞ്ഞ കത്തി അനീഷിന്‍റെ നെഞ്ചിലെ മര്‍മ്മ സ്ഥാനത്തുതന്നെ ആഴ്ന്നിറങ്ങി. വീട്ടിലെത്തിയ ആളെ താന്‍ കുത്തിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും പേട്ട പോലീസില്‍ ലാലന്‍ നേരിട്ടെത്തി സഹായം തേടി. പിന്നീട് പോലീസ് എത്തിയാണ് ആംബുലന്‍സില്‍ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം നടപടിക്ക് ശേഷം അനീഷിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അനീഷിന് ഒരു മൂത്ത സഹോദരന്‍ കൂടിയുണ്ട്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This