രാജസ്ഥാനിൽ പ്രതിസന്ധി ! സച്ചിൻ പൈലറ്റിനെ കോൺഗ്രസിൽ പുകച്ച് ചാടിക്കാൻ വേണുവിന്റെ നീക്കം.സച്ചിൻ തന്റെ സ്ഥാനത്തിന് ഭീക്ഷണിയാകുമോന്ന് ഭയന്ന് കരുനീക്കം ശക്തം.രാജസ്ഥാനും കോൺഗ്രസിന് നഷ്ടമാകും

Must Read

ന്യൂദല്‍ഹി: രാജസ്ഥാന്‍ കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണ്. ഗെഹ്ലോട്ട് – പൈലറ്റ് തര്‍ക്കത്തില്‍ ചരടുവലിക്കുന്നത് കെസി വേണുഗോപാൽ ആണെന്നാണ് പരക്കെ ആരോപണം .അശോക് ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് വിഷയത്തിൽ ഗെലോട്ടിനെ പിന്തുണച്ച് എങ്ങനെയും സച്ചിൻ പൈലറ്റിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം നടത്തുന്നതിൽ ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട് .സച്ചിൻ ഇപ്പോഴും വേണുഗോപാലിന് ഭീക്ഷണിയാണ് .വേണുവിന് കോൺഗ്രസിലെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ സച്ചിൻ കോൺഗ്രസിൽ നിന്നും പുറത്ത് പോകേണ്ടത് അനിവാര്യമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം സച്ചിൻ പാലത്തിനെ ഏൽപ്പിക്കണമെന്നാണ് പ്രിയങ്ക ഗാന്ധി അടക്കമുള്ളവരുടെ മനസിലെ പ്ലാൻ .അതിനാൽ തന്നെ രാജസ്ഥാൻ വിഷയം ആളിക്കത്തിച്ച് സച്ചിനെ പുകച്ച് പുറത്ത് ചാടിക്കാനാണ് വേണുവിന്റെ നീക്കം എന്നാണു ആരോപണം . സൂക്ഷമായി നിരീക്ഷിച്ചാൽ അത് സത്യവുമാണ് എന്നാണു രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ .

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം വേണുഗോപാലിന് ലഭിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതും ചരട് വലിച്ചതും ആഷിക് ഗെലോട്ട് ആയിരുന്നു .ഗെലോട്ടിനെ മുഖ്യമന്ത്രി ആക്കുന്നതിൽ പിന്നിൽ കളിച്ചത് വേണുവും ആയിരുന്നു .പരസ്പര ധാരണയോട് ഇരുവരും രാഷ്ട്രീയ നീക്കം നടത്തുമ്പോൾ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാനും കോൺഗ്രസിന് നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് .വേണുഗോപാൽ പാർട്ടി സ്ഥാനത്ത് എത്തിയതിൽ പിന്നെ മിക്ക സംസ്ഥാനത്തും ഭരണം നാസ്തപ്പെട്ടതിൽ വേണുഗോപാലിന്റെ ആർത്തിയും കഴിവിലായ്മയും ആണെന്ന് പരക്കെ ഉള്ള ആക്ഷേപം സത്യവുമായി തുടങ്ങിയിരിക്കുകയാണ് എന്നാണു രാഷ്ട്രീയ നിരീക്ഷണം .

ഇപ്പോൾ അശോക് ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് വിഷയം എങ്ങനെ തീര്‍ക്കും എന്നറിയാതെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാനിരിക്കെ യാത്രയുടെ ശോഭ കെടുത്തുന്ന നടപടിയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ പൊതുനിലപാട്. സച്ചിന്‍ പൈലറ്റിനെതിരെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് നടത്തിയ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമാണ് എന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് തര്‍ക്കമില്ല. അശോക് ഗെഹ്ലോട്ട് ഉപയോഗിച്ച വാക്കുകള്‍ കടന്ന് പോയി എന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജയ്‌റാം രമേശ് പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ അശോക് ഗെഹ്ലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും തള്ളാന്‍ വയ്യാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. അതേസമയം പാര്‍ട്ടിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാജസ്ഥാന്‍ വിഷയം ഹൈക്കമാന്റ് സജീവമായി തന്നെ പരിഗണിക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

വിഷയം നേതൃത്വം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഡിസംബര്‍ ആദ്യവാരമാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നത്. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള തര്‍ക്കം ഒരു തരത്തിലും യാത്രയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തരുത് എന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

കേരളത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ഉള്ള വിഭാഗീയതകള്‍ യാത്രയെ ബാധിക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചിരുന്നു. യാത്ര കഴിയുന്നതുവരെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്ന വ്യക്തമായ സന്ദേശം എല്ലാ സംസ്ഥാന നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. പൈലറ്റിനെ കഴിഞ്ഞ ദിവസം ചതിയന്‍ എന്നായിരുന്നു അശോക് ഗെഹ്ലോട്ട് വിശേഷിപ്പിച്ചിരുന്നത്. ഗെഹ്ലോട്ടിന്റെ ആക്രമണത്തോട് കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്.

ഗെഹ്ലോട്ട് മുതിര്‍ന്നതും പരിചയസമ്പന്നനുമായ രാഷ്ട്രീയ നേതാവാണ് എന്നും പൈലറ്റുമായി അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായവ്യത്യാസങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന രീതിയില്‍ പരിഹരിക്കും എന്നുമായിരുന്നു ആദ്യം ജയ്‌റാം രമേശ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ ഗെഹ്ലോട്ടിന്റെ പരാമര്‍ശം അപ്രതീക്ഷിതമാണ് എന്ന് പ്രതികരിച്ച് ജയ്‌റാം രമേശ് രംഗത്തെത്തി.

ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ഗെഹ്ലോട്ട്. സച്ചിന്‍ പൈലറ്റ് ചെറുപ്പക്കാരനും ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ നേതാവാണ്. രണ്ടുപേരെയും പാര്‍ട്ടിക്ക് വേണം. ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും രാജസ്ഥാനില്‍ പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം അതിനെക്കുറിച്ച് ആലോചിക്കുകയാണ്. പാര്‍ട്ടിയുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള വഴി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് കുറെക്കൂടി കടുപ്പിച്ച നിലപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. വ്യക്തികളല്ല പ്രധാനം. ആളുകള്‍ വരും പോകും. മുതിര്‍ന്ന നേതാവ്, പരിചയസമ്പന്നനായ നേതാവ്, യുവ നേതാവ് എന്നൊന്നും പ്രശ്‌നമല്ല. സംഘടനയാണ് പരമോന്നതം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് സമയപരിധി നിശ്ചയിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ദുര്‍ബലമാക്കുമോ എന്നാണ് നോക്കുന്നത്. കടുത്ത തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ മടിയില്ല. ഒത്തുതീര്‍പ്പില്‍ എത്തണമെങ്കില്‍ അത് ചെയ്യും. ഒരു വശത്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടനയിലും നിരവധി പദവികള്‍ വഹിച്ച മുതിര്‍ന്നതും പരിചയസമ്പന്നനുമായ ഒരു നേതാവും മറുവശത്ത് ചെറുപ്പക്കാരനും ജനകീയനും ഊര്‍ജ്ജസ്വലനുമായ ഒരു നേതാവുമാണ് എന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This