രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ വെട്ടി ! ചിന്തൻ ശിബിർ സമ്മേളനത്തിന് ശേഷം കോൺഗ്രസിന് കഷ്ടകാലം.

Must Read

ന്യുഡൽഹി: രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ രാജ്യസഭയിൽ വെട്ടി ! ചിന്തൻ ശിബിർ സമ്മേളനത്തിന് ശേഷം കോൺഗ്രസിന് കഷ്ടകാലം വീണ്ടും തുടങ്ങിയെന്ന് പരക്കെ ആരോപണം .കോൺഗ്രസ് അതിന്റെ തകർച്ച പൂർണ്ണമാകുന്നു എന്നും ഒടുവിൽ നെഹ്‌റു കുടുബം മാത്രമായി കോൺഗ്രസ് ഒതുങ്ങുമെന്നും വീണ്ടും ആരോപണവുമായി സോഷ്യൽ മീഡിയയും . കോണ്‍ഗ്രസില്‍ വലിയ അതൃപതി രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായിരിക്കുകയാണ്. ദീര്‍ഘകാലമായി സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച് നിന്നവരൊക്കെ നിരാശരായിരിക്കുകയാണ്. നഗ്മയും പവന്‍ ഖേരയും പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു. 18 വര്‍ഷത്തോളം കാത്തിരുന്നിട്ടും ടിക്കറ്റ് കിട്ടിയില്ലെന്നാണ് അവര്‍ പരാതിപ്പെട്ടിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ നിന്ന് ഇമ്രാന്‍ പ്രതാപ്ഗഡിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. യുവ കവിയും എഐസിസിയുടെ ന്യൂനപക്ഷ വിഭാഗം അധ്യക്ഷനുമാണ് ഇമ്രാന്‍. പക്ഷേ മഹാരാഷ്ട്രയില്‍ നിന്നുള്ള പല നേതാക്കളെയും തഴഞ്ഞുവെന്നാണ് പരാതി.

അതേസമയം ഛത്തീസ്ഗഡില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തുക രാജീവ് ശുക്ലയാണ്. സംസ്ഥാനത്തിന് പുറത്തുള്ളയാളാണ് ശുക്ല. ഇതെല്ലാം രാഹുലും പ്രിയങ്കയും തീരുമാനിച്ചതാണ്. ഇവരുടെ വിശ്വസ്തര്‍ക്കാണ് ഭൂരിഭാഗം സീറ്റും ലഭിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിന് കിട്ടേണ്ട സീറ്റുകള്‍ മറ്റേതോ നേതാവിന് പോയതോടെ പ്രശ്‌നം വഷളായിരിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോല്‍ക്കുന്നത് കൊണ്ടാണ് സീറ്റുകള്‍ അധികാരമുള്ള സംസ്ഥാനത്തായി നല്‍കേണ്ടി വരുന്നത്. സോണിയാ ഗാന്ധി പിന്നോട്ട് പോവുകയും കോണ്‍ഗ്രസിലെ അധികാര കേന്ദ്രങ്ങളായി രാഹുലും പ്രിയങ്കയും മാറിയെന്ന് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ വ്യക്തമാണ്.

ഹരിയാനയില്‍ നിന്ന് മുന്‍ കേന്ദ്ര മന്ത്രി അജയ് മാക്കനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഇവിടെ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള വോട്ട് കോണ്‍ഗ്രസിനുണ്ട്.സീനിയര്‍ നേതാവ് മുകുള്‍ വാസ്‌നിക്ക്, രണ്‍ദീപ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ രാജസ്ഥാനില്‍ നിന്നാണ് മത്സരിക്കുന്നത്.

അതേസമയം മൂന്ന് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ്. ഇതിനോടകം വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നുള്ളവരെ മത്സരിപ്പിച്ചതിലൂടെ സ്ഥിരമായിട്ടുള്ള ശീലമാണ് തെറ്റിയത്. രാജസ്ഥാനില്‍ നിന്ന് മത്സരിക്കുന്നവരെല്ലാം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ് അതാണ് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്.

കോണ്‍ഗ്രസിന് സ്വന്തമായി ഭരിക്കാന്‍ രാജസ്ഥാനും ഛത്തീസ്ഗഡും മാത്രമാണ് ഉള്ളത്. ബാക്കിയുള്ള ജാര്‍ഖണ്ഡും, തമിഴ്‌നാടും, മഹാരാഷ്ട്രയും കൂട്ടുകകക്ഷിയാണ്. അതേസമയം സുര്‍ജേവാല ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവാണെന്ന് പറഞ്ഞാണ് രാഹുല്‍ പിടിച്ച് നിന്നത്. വേറൊന്നുമല്ല, രാജസ്ഥാനില്‍ വലിയൊരു വിഭാഗം ജാട്ടുകളുണ്ട്. ഇവര്‍ക്ക് ഹരിയാനയിലാണ് പ്രധാനമായും കരുത്തുള്ളത്. ഛത്തീസ്ഗഡില്‍ നിന്ന് രഞ്ജീത്ത് രഞ്ജനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്.

ഇവിടെയും രാഹുലിനും പ്രിയങ്കയ്ക്കും പിഴച്ചു. രഞ്ജീത്ത് ബീഹാറില്‍ നിന്നുള്ള നേതാവാണ്. അതാണ് പ്രശ്‌നം. ഇതോടെ ഛത്തീസ്ഗഡില്‍ നിന്ന് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായിരിക്കുകയാണ്. ഇത് സംസ്ഥാന തലത്തില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. പ്രാദേശിക നേതാക്കളില്‍ പലരും രാഹുലിന്റെ ഈ തീരുമാനത്തില്‍ അതൃപ്തിയിലാണ്. കടുത്ത സമ്മര്‍ദമാണ് ഹൈക്കമാന്‍ഡ് നേരിട്ടത്.

ജയറാം രമേശിനെ കര്‍ണാടകത്തില്‍ നിന്നാണ് മത്സരിപ്പിച്ചത്. ജാര്‍ഖണ്ഡില്‍ നിന്ന് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്നത് വലിയ ചൂതാട്ടമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നേതൃത്വത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ നഷ്ടമാവുക. സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ തഴയുന്നതിലൂടെ ബിജെപിയിലേക്ക് നേതാക്കളെ തള്ളി വിടുന്നതിന് സമാനമാണ്.

നിലവില്‍ പവന്‍ ഖേരയും നഗ്മയുമാണ് പരസ്യമായി അതൃപ്തി അറിയിച്ചത്. ഒരുപാട് പേര്‍ ഇനിയും അതൃപ്തി അറിയിക്കുമെന്ന് ഉറപ്പാണ്. ജാര്‍ഖണ്ഡില്‍ തന്നെ കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് ഹേമന്ദ് സോറല്‍ അത്ര ഗൗരവം നല്‍കിയിട്ടില്ല. ഒരുപക്ഷേ രണ്ട് പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരു നേതാവിനെയാവും രാജ്യസഭയിലേക്ക് അയക്കുക. നേരത്തെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ അവരുടെ നേതൃത്വം ശക്തമായി നിലനില്‍ക്കൂ.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This