തൃക്കാക്കരയില്‍ ഉമ തോമസിനെതിരെ പടയൊരുക്കം ! സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി

Must Read

കൊച്ചി: ഇലക്ഷൻ പ്രഖ്യാപിച്ചില്ല എങ്കിലും തൃക്കാക്കര സീറ്റ് ലക്‌ഷ്യം വെച്ച് കോൺഗ്രസിൽ പോർ തുടങ്ങി ഉമ്മയെ രംഗത്തിറക്കാനുള്ള നേതൃത്വത്തിനെതിരെ പരസ്യമായി നേതാക്കൾ വന്നില്ല എങ്കിലും പ്രാദേശിക നേതൃത്വത്തെ രംഗത്തത്തിറക്കി പ്രതിഷേധം ശക്തമാക്കി. സീറ്റ് ലക്ഷ്യമിട്ട് നിരവധി നേതാക്കളാണ് തൃക്കാക്കരയിലും രംഗത്തുള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉറച്ച സീറ്റെന്ന വിശ്വാസം ഉള്ളതിനാല്‍ തന്നെ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം പതിവിലും കൂടുതലുമാണ്. സ്ഥാർത്ഥിയെ ചൊല്ലിയുള്ള തർക്കം മുന്നില്‍ കണ്ട നേതൃത്വം പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരുന്നുവെന്ന റിപ്പോർട്ടുകളാണ്.

ഇടതു സ്ഥാർത്ഥിയി പിടിക്ക് എതിരെ ആരോപണം ഉള്ള സൈമൺ ബ്രിട്ടോയുടെ ഭാര്യ സ്ഥാനാർഥി ആകുമെന്നാണ് സൂചനകൾ . ഉയെ മത്സരിപ്പിച്ചാൽ സൈമൺ ബ്രിട്ടോയുടെ ഭാര്യ ഇടതു സ്ഥാനാർത്ഥിയായി വന്നാൽ വിജയം സാധിക്കില്ല എന്നും നേതാക്കൾ പറയുന്നുണ്ട്

സീറ്റ് ലക്ഷ്യം വെച്ച പല നേതാക്കളും ഉമാ തോമസിനെ രംഗത്തിറക്കാനുള്ള നേതൃത്തിന്റെ നീക്കത്തോടെ നിരാശയിലാണ്. പരസ്യമായി ഈ അതൃപ്തി പ്രകടിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉമാ തോമസിനെ നേതൃത്വം പരിഗണിക്കുന്ന രീതി ശരിയല്ലെന്ന നിലപാടുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നത്. പ്രാദേശിക തലത്തില്‍ യാതൊരു വിധ ചർച്ചയും നടത്താതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും മാത്രം ചേർന്ന് തീരുമാനം എടുക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി.

എ- ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗമാണ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം ശക്തമാവുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കല്‍ കെ പി സി സി നേതൃത്വത്തിന് അത്ര എളുപ്പമായിരിക്കില്ല.

കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും കഴിഞ്ഞ ദിവസം ഉമ തോമസിനെ വീട്ടിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദര്‍ശനം മാത്രമാണ് എന്നതിനോടൊപ്പും തീർച്ചയായും ഉമ തോമസിനേയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഉമയുടെ താല്‍പര്യം അറിയുകയായിരുന്നു നേതാക്കളുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു ഉമാ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവർ മത്സരത്തിന് തയ്യാറായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഇതുവരെ യാതൊരു കൂടിയാലോചനകളും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഡൊമനിക് പ്രസന്റേഷന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തുന്നത്. സ്ഥാനാർഥിയെ തീരുമാനിച്ചോ എന്ന ചോദ്യത്തിന്‌ പി ടി തോമസിന്റെ നിലപാടും പ്രധാനമാണെന്ന് വ്യക്തമാക്കിയ ഡൊമനിക് പ്രസന്റേഷും ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നത് കുടുംബവാഴ്ചയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന്‌ കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ്‌ പി ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി നിർണയത്തിൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ പരിശോധിക്കണമെന്നും മുന്‍ എം എല്‍ എ കൂടിയായ ഡൊമനിക് പ്രസന്റേഷന്‍ ആവശ്യപ്പെട്ടു. മറ്റുചില നേതാക്കളും ഇതേ ആവശ്യം ഉയർത്തിയിട്ടുണ്ട്. മണ്ഡലത്തിൽ താമസക്കാരായ ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയവരുമായി ചർച്ച നടത്തിയില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.

ഉമയെ മത്സരിപ്പിച്ചാല്‍ വലിയ വെല്ലുവിളികള്‍ ഇല്ലാതെ മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഉറച്ച മണ്ഡലമായ തൃക്കാക്കരയില്‍ ആരെ നിർത്തിലായും വിജയിക്കുമെന്നും അതുകൊണ്ട് സീറ്റ് പാർട്ടി നേതാക്കള്‍ക്ക് തന്നെ നല്‍കണമെന്നുമാണ് അതൃപ്തിയിലുള്ള നേതാക്കളുടെ ആവശ്യം. തർക്കം മുറുകുകയാണെങ്കില്‍ ഉമയുടെ കാര്യത്തില്‍ നേതൃത്വം പുനരാലോചനയ്ക്ക് തയ്യാറായേക്കുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This