ദിലീപ് തീർന്നു,വീണ്ടും അറസ്റ്റിലാവും.തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന ദിലീപിന്റെ ശബ്ദരേഖ പുറത്ത്.

Must Read

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദരേഖ പുറത്ത് വന്നു. സംവിധായകൻ ബാലചന്ദ്രകുമാർ ആണ് ദിലീപിന്റെതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തു വിട്ടത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്ന് ശബ്ദരേഖയിൽ പറയുന്നത്. ദിലീപ് അനുജൻ അനൂപിന് നിർദ്ദേശം നൽകുന്നതാണ് ശബ്ദരേഖ യിലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരായ പീഡനപരാതിക്കു പിന്നിൽ ദിലീപെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. പീഡന പരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിന്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്.


തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി.ഗോപിനാഥാണ് കേസില്‍ വിധി പറയുക. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപെട്ടിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

വളരെ ആലോചിച്ചാണ് ദിലീപ് ഇത് പറഞ്ഞത്. ചത്തത് കീചകന്‍ ആണെങ്കില്‍ കൊന്നത് ദിലീപ് തന്നെ എന്ന് വരാതിരിക്കാന്‍ വേണ്ടിയാണ്. ഒരു ഗ്രൂപ്പ് അറ്റാക്ക് നടക്കുന്നു, അതില്‍ നമ്മള്‍ ഉദേശിച്ച ആളും പെട്ടുന്നു എന്ന അര്‍ത്ഥത്തിലാണ് ദിലീപ് സംസാരിച്ചത്. ഷാജി കൈലാസിന്റെ സിനിമയെ ഓര്‍മിപ്പിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹം അത് വിശദീകരിച്ചത്. സിനിമയിലെ തട്ടിയ വിധമാണ് പറയുന്നത്. ഇതില്‍ വ്യക്തമായ മൊഴിയാണ് പൊലീസിന് കൈമാറിയിട്ടുള്ളത്.’ഇതിന് തുടര്‍ച്ചയായാണ് അനൂപ് മറുപടി നല്‍കിയത്.

ചേട്ടന് കൊടുത്ത ഉപദേശമാണ് ആ മറുപടി. പൊലീസ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് ടവര്‍ ലൊക്കേഷന്‍, സിഡിആര്‍ തുടങ്ങിയ കുറെ കാര്യങ്ങള്‍ വച്ചാണ്. ഒരു വര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത്., ഒരു ലിസ്റ്റും ഉണ്ടാക്കരുത്. ഇതിന് ദിലീപ് മറുപടിയും നല്‍കിയിട്ടുണ്ട്. അത് നിര്‍ഭാഗ്യവശാല്‍ റെക്കോര്‍ഡ് ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ പറഞ്ഞതെല്ലാം ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

അന്വേഷണസംഘം മുമ്പാകെ വിശദമായി പറഞ്ഞിട്ടുണ്ട്.” ”ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത് ദിലീപ് കണ്ടിരുന്നെങ്കില്‍ തല്ലി കൊന്ന് ആറ്റില്‍ തള്ളിയേന്നേ. ദിലീപിന് എല്ലാവരെയും സംശയമാണ്. ചിലപ്പോള്‍ നമ്മുടെ ഫോണിലേക്ക് നോക്കിയിരിക്കും. ഇതാണ് തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കാത്തത്. ദിലീപിന്റെ എല്ലാ വാക്കുകളും ചലനങ്ങളും കണ്ട് അറിഞ്ഞയാളാണ് ഞാന്‍. അതുകൊണ്ടാണ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്. ദിലീപിന് ന്യായീകരിക്കാന്‍ വരുന്നവര്‍ക്ക് അത് മനസിലാവില്ല. ദിലീപിന്റെ വീടിനുള്ളില്‍ പോലും കയറാത്തവരാണ് ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നത്.”-ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This