നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയെ ഇന്ന് അറസ്റ്റ് ചെയ്യുമോ? ചോദ്യം ചെയ്യുന്നത് നാലാം നാള്‍; പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

Must Read

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം തവണയാണ് രാഹുലിനെ കേസില്‍ ചോദ്യം ചെയ്യുന്നത്. ജൂണ്‍ 13, 14, 15 തീയതികളില്‍ അദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെവ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ചയാണ് രാഹുല്‍ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരാകുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. വളരെ നിര്‍ണായകമായ ദിസമാണ് ഇന്ന്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കാനാണ് രാഹുലിന് ഇന്ന് ഇഡി അവസരം നല്‍കുക. ഇതിന് രാഹുലിന് സാധിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ കനത്ത പ്രതിഷേധം ആയിരിക്കും നടക്കുക. കോണ്‍ഗ്രസ് എംപിമാരോട് ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം ഉണ്ട്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഇഡി തൃപ്തരല്ല. ഒരുപക്ഷേ ഇന്നത്തെ ചോദ്യം ചെയ്യലിനിടെ രാഹുല്‍ ഗാന്ധിയെ അറസറ്റ് ചെയ്യാനും സാധ്യത ഉണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടങ്ങിയിയിട്ടുണ്ട്.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാലാം വട്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ എല്ലാ എംപിമാരോടും ഇന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ, എഐസിസി ആസ്ഥാനത്തു നിന്നും പ്രതിഷേധം പൊലീസ് അനുവദിക്കാത്തതിനാല്‍ ജന്തര്‍മന്ദറിലേക്ക് പരിപാടികള്‍ മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിവഴി തട്ടിയെടുത്തവെന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കേസ് ആരംഭിക്കുന്നത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി ചതിയിലൂടെ കൈവശമാക്കി എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലും സോണിയയും സ്വന്തമാക്കിയെന്നും ആരോപിക്കുന്നു.

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധം ആണെന്നും സ്വാമി ആരോപിക്കുന്നു. കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കള്ളപ്പണംവെളുപ്പിക്കല്‍ കേസ് 2014ലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കാന്‍ അപേക്ഷനല്‍കിയെങ്കിലും 2016ല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.

2019ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ലാഭേച്ഛയില്ലാത്ത, ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് യങ് ഇന്ത്യ എന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ 2010ല്‍ കമ്പനി രൂപീകരിച്ച സമയം മുതല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നാണു ഇഡി വ്യക്തമാക്കുന്നത്. യങ് ഇന്ത്യന്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ രേഖകളോ തെളിവുകളോ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കലാനാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എഐസിസി ആസ്ഥാനത്ത് പ്രതിഷേധം പോലീസ് അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ജന്തര്‍മന്ദറിലേക്ക് പരിപാടികള്‍ മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This