നികൃഷ്ടജീവി പ്രെസിഡണ്ട് സ്ഥാനാർത്ഥി!!ഏരുവേശ്ശിയിൽ കോൺഗ്രസ് എട്ടുനിലയിൽ പൊട്ടും

Must Read

കണ്ണൂർ :ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉരുക്കുകോട്ടയായ ഏരുവേശ്ശി വലിച്ചെറിഞ്ഞതായി ആരോപണം.അഴിമതിക്കാരനെന്ന് മുദ്രകുത്തപ്പെട്ടവനെ സ്ഥാനാർത്ഥി ആക്കിയ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങുവാൻ തയ്യാറായിരിക്കയാണ് .കഴിഞ്ഞതവണ ഏരുവേശ്ശി സര്‍വീസ് സഹകരണ ബേങ്ക് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുഴുവൻ സീറ്റും പിടിച്ചെടുത്തിരുന്നു . 13 അംഗ സമ്മിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 സീറ്റും നേടിയാണ് ഇടതുപക്ഷം ഭരണം ഉറപ്പാക്കിയത്. 2007ല്‍ നടന്ന ഇലക്ഷനിലാണ് എല്‍ ഡി ഫ് ഇതിനു മുന്‍പ് വിജയിച്ചിട്ടുള്ളത്.  ജോസഫ് കൊട്ടുകാപ്പള്ളി എന്ന അഴിമതിക്കാരനെ മുന്നിൽ നിർത്തിയതിനാൽ ആണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണം എന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ മണ്ഡലത്തിൽ ഒരാളുടെ പോലും പിന്തുണയില്ലാത്ത നിരവധി ആരോപണം ഉള്ള ജോസഫ് കൊട്ടുകാപ്പള്ളിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസുകാർ ഭൂരിപക്ഷവും എതിർപ്പിലാണ് .ജോസഫ് കൊട്ടുകാപ്പള്ളിക്ക് അഴിമതി നടത്തി കോടികൾ ഉണ്ടാക്കാൻ ബാങ്ക് ഇയാൾക്ക് തീറെഴുതി കൊടുക്കേണ്ട ആവശ്യം ഇല്ല എന്നാണു പല കോൺഗ്രസുകാരും ആക്ഷേപിക്കുന്നത്. ഇയാൾ പ്രസിഡണ്ട് ആയാൽ ബാങ്ക് കെട്ടിടം കൂടി വിട്ടു കാശാക്കും എന്നാണു കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നത്.

ഇദ്ദേഹം പ്രസിഡന്റ ആയിരുന്നപ്പോൾ നടത്തിയ പല നിയമങ്ങൾക്കും ലക്ഷങ്ങൾ കിമ്പളം വാങ്ങി എന്നും അതിൽ വിഹിതം കെ സുധാകരനും ഡിസിസിക്കും കൊടുത്തു എന്നും അതിനാൽ സുധാകരന്റെ അറിവോടെ ആണ് എല്ലാ നിയമങ്ങൾ നടത്തിയതും എന്നും ഇദ്ദേഹം തന്നെ പലരോടും പറഞ്ഞു എന്നാണു ആരോപണം .അതിനാൽ തന്നെ ഒരാളുടെ പോലും പിന്തുണയില്ലാത്ത വെറുക്കപ്പെട്ടവനെ സ്ഥാനാർത്ഥി ആക്കിയതോടെ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കുകയാണ് കോൺഗ്രസ് .

അഞ്ചു വർഷം മുൻപ് കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഏരുവേശ്ശി ബാങ്ക് നഷ്ടമായത് അതിന്റെ പ്രസിഡന്റ ആയിരുന്ന കൊട്ടുകാപ്പള്ളിയുടെ നെറികെട്ട അഴിമതി ഭരണം കൊണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്ന ഈ നെറികെട്ട കോൺഗ്രസ് വേഷക്കാരൻ മണ്ഡലം നേതാവായതോടെ കോടികൾ പോക്കറ്റിലാക്കി .ഒരു സംസ്ഥാന മന്ത്രി ഉണ്ടാക്കുന്നതിലും പണം സമ്പാദിച്ചു എന്നാണ് ആക്ഷേപം.

ഇയാൾ പ്രെസിഡന്റ് ആയിരുന്നപ്പോൾ ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ ആയിരുന്നു . അന്ന് ഭരണത്തിൽ ഉണ്ടായിയുരുന്ന ബാങ്ക് നേതൃത്വത്തിനെതിരെ കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി ഉയർന്നരുന്നത് . ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ളവരാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. ആദ്യം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുകയായിരുന്നു. എല്ലാ നിയമനത്തിലും ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം വരെ കോഴ വാങ്ങി എന്നും വിവാദം ഉയർന്നിരുന്നു.അതിൽ പലരും കോൺഗ്രസിന് പുലബന്ധം പോലും ഇല്ലാത്തവർ ആയിരുന്നു .

അപേക്ഷ നൽകിയവരെ പോലും അറിയിക്കാതെ ശനിയാഴ്ച പരീക്ഷയും നടത്തി എന്നും പരാതി ഉയർന്നിരുന്നു . പരീക്ഷ നടത്തുന്ന കാര്യം അറിയിച്ചില്ലെന്നു കാണിച്ച് ബിജു, രജീഷ് എന്നിവർ ബാങ്കിലും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു . ബാങ്ക് നിയമനത്തിനുപിന്നിൽ അഴിമതിയുണ്ടെന്നുകാണിച്ച് സി.പി.എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.

മണ്ഡലത്തിൽ ചില ഭാഗത്ത് വ്യാജ മദ്യവില്പനക്കാരനും മയക്കു മരുന്ന് വ്യാപാരിക്കും പിന്തുണ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ശക്തമായി .മെഷീൻ വെച്ച് കാടു തെളിക്കുന്ന ഒരാൾ പെട്ടന്ന് പണക്കാരൻ ആയെന്നും ഇയാൾ കൊള്ളപലിശക്ക് പണം കൊടുക്കുന്നതിൽ ചില ദുരൂഹതകൾ ഉണ്ടെന്നും സോഷ്യൽ മീഡിയായിൽ പ്രചാരണം ശക്തമായി .ഇയാളുടെ പീഢനത്താൽ ആതാഹത്യ ചെയ്ത നിലയിൽ കണ്ട ആളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വോഷിക്കണം എന്നാവശ്യപ്പെട്ടു ആക്ഷൻ കൗൺസിൽ ഉണ്ടാക്കി. നീതിയുക്തമായ അന്വോഷണം നടത്താൻ സർക്കാരിനെ സമീപിക്കാനും നീക്കം ഉണ്ട്.

എന്തായാലും കോൺഗ്രസിന്റെ കോട്ടയായ പഞ്ചായത്തിൽ ഇത്തവണയും ബാങ്ക് നഷ്ടമാകും.അതിനു കാരണം ജനം വെറുത്ത അഴിമതിക്കാരനും ആയവനെ വീണ്ടും സുധാകര ഗ്രുപ്പ് എന്ന പേരിൽ പ്രസിഡന്റ സ്ഥാനത്തേക്ക് എന്ന പാനൽ അവതരിപ്പിച്ചതിനാൽ ആണ്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏരുവേശ്ശി മൂന്നാം വാർഡിൽ സുധാകരന്റെ നോമിനി എന്ന പേരിൽ ഇയാൾ മത്സരിക്കാൻ എത്തി.ഇപ്പോഴത്തെ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ ആയ ബേബി അടക്കമുള്ളവർ പങ്കെടുത്ത് ബൂത്ത് യോഗത്തിൽ ഇയാളുടെ പേര് പറഞ്ഞിട്ട് പിന്തുണക്കാൻ പോലും ആളില്ലാത്ത ജനം വെറുത്ത ഒരുത്തനാണ് ജോസഫ് കൊട്ടുകാപ്പള്ളി .ഇയാളെ ആണ് സുധാകരന്റെ നോമിനി എന്ന പേരിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ഏരുവേശ്ശിയിലെ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത് .

ഭൂലോക തരികിടയും അഴിമതിക്കാരനും എന്നതിനാലും ഇയാളെ മുന്നിൽ നിർത്തി മത്സരിക്കുന്നതിനാൽ ഏരുവേശ്ശി ബാങ്ക് എട്ടു നിലയിൽ പൊട്ടും എന്നുറപ്പാണ് .പൊതുജനം മൊത്തം എതിർക്കുന്ന ചെറിയ അരീക്കമലയിലെ കരിങ്കൽ ക്വയറി / ക്രെഷർ എന്നിവക്ക് പിന്തുണ നൽകുന്നത് ജോസഫ് കൊട്ടുകാപ്പള്ളി ആണെന്നാണ് പൊതുജനം ആരോപിക്കുന്നത് .അതിനാൽ തന്നെ പൊതുജനം വെറുക്കുന്ന ഏറ്റവും വലിയവനാണ് ജോസഫ് കൊട്ടുകാപ്പള്ളി .കെ സുധാകരൻ ഗ്രൂപ്പ് എന്ന് പേര് പറഞ്ഞാണ് മണ്ഡലത്തിൽ വിലസുന്നത് .

കഴിഞ്ഞ തവണ ബാങ്ക് തിരഞ്ഞെടുപ്പിൽ ചിലവുണ്ട് , ബാങ്ക് പിടിച്ചെടുക്കാം എന്നൊക്ക പറഞ്ഞു പലരിൽ നിന്നുമായി 25 ലക്ഷത്തോളം രൂപ പിരിച്ചെടുക്കുകയും അതിൽ 20 ലക്ഷവും മുക്കി എന്നുമാണ് ആരോപണം.ആ തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേരെ ആരോപണം ഉന്നയിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് കൊട്ടുകപ്പാള്ളി ആണെന്നും പരക്കെ ആരോപണം ഉണ്ട് .അതിനാൽ തന്നെ ഇത്തവണ തിരഞ്ഞെടുപ്പിന് കോൺഗ്രസുകാർ ആരും തന്നെ രംഗത്ത് വരില്ല എന്നാണു പറയുന്നത് .

കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ മലയോര മേഖലയില്‍ കോണ്‍ഗ്രസ് ശക്തമാണെങ്കിലും അഴിമതി ആരോപണം ഉള്ള ആളെ തന്നെ നായകനാക്കി മത്സരിക്കുന്നതിലൂടെ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ഉറപ്പാക്കിയിരിക്കയാണ് .കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഏരുവേശിയില്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് ദയനീയ പരാജയം ആയിരുന്നു . അയ്യായിരത്തോളം യു.ഡി.എഫ് മെമ്പര്‍മാരെ ബൂത്തില്‍ എത്തിക്കാന്‍ കഴിയാതെ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വം അമ്പേ പരാജയപ്പെടുകയായിരുന്നു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This