കോൺഗ്രസ് മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

Must Read

തിരുവനന്തപുരം : ചടയമംഗലം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഓച്ചിറയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. മുൻ അധ്യാപിക എസ്.സുധർമ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണൻ എന്നിവർ മക്കളാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃഷ്ണൻനായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ൽ പ്രയാറിൽ ജനനം. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എൻ‌ കോളജ് യൂണിയൻ ചെയർമാനായിരുന്നു. മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതൽ ദീർഘകാലം മിൽമ ചെയർമാനായിരുന്നു. നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ അംഗമായും പ്രവർത്തിച്ചു.

നങ്ങ്യാർകുളങ്ങര കോളജിൽ യൂണിയൻ ചെയർമാനായി. ഇൗ സമയത്ത് അമ്പലപ്പുഴ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർഥികളുടെ സൈക്കിൾ റാലി നങ്ങ്യാർകുളങ്ങരയിൽ സംഘടിപ്പിച്ചതാണു കെ‌എസ്‌യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നത്. പശു വളർത്തലും പാൽവിൽപനയുമായിരുന്നു അച്ഛൻ ആർ.കൃഷ്ണൻ നായരുടെ പ്രധാന തൊഴിൽ.

പഠനകാലത്ത് രാവിലെ ചായക്കടയിൽ പാൽ കൊടുക്കാൻ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളർന്നപ്പോൾ ക്ഷീരമേഖലയായി കർമമണ്ഡലം. കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണു കേരളത്തിലെ മിൽമ.

പ്രയാർ ഗോപാലകൃഷ്ണനെ അനുസ്‌മരിച്ച് രാഷ്ട്രീയകേരളം

മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച പ്രയാർ ഗോപാലകൃഷ്‌ണൻ ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവർക്കും അനുശോചനം അറിയിക്കുന്നു.

എം.ബി.രാജേഷ്
എംഎൽഎ എന്ന നിലയിലും മിൽമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവ നയിച്ച വ്യക്തി എന്ന നിലയിലും കഴിവു തെളിയിച്ച ജനകീയനായ നേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This