ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു

Must Read

ദുബായ്: മെയ് 12-ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബായില്‍ പ്രഖ്യാപിക്കപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്‌സില്‍ വിജയികളെ കണ്ടെത്തുന്നതിനായി ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോള ആരോഗ്യരംഗത്തെ പ്രമുഖരായ സിറ്റ്‌സര്‍ലന്റിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച്‌ഐവി പ്രിവന്‍ഷന്‍ കോയലിഷന്‍ കോ-ചെയര്‍ പേഴ്‌സണും, ഗവണ്‍മെന്റ് ഓഫ് ബോട്ട്‌സ്വാനയുടെ മുന്‍ ആരോഗ്യമന്ത്രിയും, പാര്‍ലമെന്റ് അംഗവുമായ പ്രൊഫ. ഷെയ്‌ല ത്‌ലോ, ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്‌സിങ് അഡ്ജന്‍ക്റ്റ് പ്രൊഫസറായ ജെയിംസ് ബുക്കാന്‍, സിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേര്‍സ് ആന്റ് കോണ്‍ഫ്‌ളിക്റ്റ്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി, ജമൈക്ക ആസ്ഥാനമായ കരീബിയന്‍ വള്‍നറബ്ള്‍ കമ്യൂണിറ്റീസ് കോഅലീഷന്‍ (സിവിസി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ കരോലിന്‍ ഗോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുക.

നഴ്സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിക്ക് 250,000 ഡോളറിന്റെ ഗാന്റ് പ്രൈസും, മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്ക് മികച്ച അവാര്‍ഡുകളും നല്‍കും.

ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍ സമൂഹത്തിനായി നിറവേറ്റിക്കൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന ഈ ഉദ്യമത്തെ, നഴ്സുമാരുടെ ക്ഷേമവും, തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിലകൊള്ളുന്ന, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐസിഎന്‍) സിഇഒ ഹോവാര്‍ഡ് കാറ്റണ്‍ പ്രശംസിച്ചു.

‘ഐസിഎന്‍ സിഇഒ എന്ന നിലയില്‍ നഴ്സുമാര്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പുരോഗതിക്ക് നേതൃത്വം നല്‍കുന്നതെങ്ങനെയെന്ന് എനിക്കറിയാം, നഴ്സിങ് രംഗത്തെ ആഗോള മികവിനെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഉദ്യമത്തിലൂടെ അംഗീകരിക്കുകയും അവര്‍ക്ക് മികച്ച സമ്മാനത്തുക നല്‍കുകയും ചെയ്യുന്നത് അഭിനന്ദനീയമാണെന്നും ഹോവാര്‍ഡ് കാറ്റണ്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ നഴ്സിംഗിനായുള്ള ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തിലെ അനുബന്ധ പ്രൊഫസറായ പ്രൊഫസറും, സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നഴ്സിങിലെ വിസിറ്റിംഗ് പ്രൊഫസറും, ലണ്ടനിലെ ഹെല്‍ത്ത് ഫൗണ്ടേഷനില്‍ സീനിയര്‍ ഫെലോയുമായ ജെയിംസ് ബുക്കാനും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഈ മേഖലയില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് അവാര്‍ഡുകള്‍. ‘നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഹൃദയമിടിപ്പാണ് ഓരോ നഴ്സുമാരും. ആ പ്രതിബദ്ധതയും, കാര്യക്ഷമതയും നിലനിര്‍ത്തിക്കൊണ്ടാണ് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിലും അവര്‍ മുന്നില്‍ നിന്ന് നയിച്ചത്.

ഒരു സമൂഹമെന്ന നിലയില്‍ അവരുടെ സംഭാവനകളെ കൂടുതല്‍ സമഗ്രമായി അംഗീകരിക്കേണ്ടതുണ്ട്. ഈ ഉദ്യമത്തില്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍സുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജെയിംസ് ബുക്കാന്‍ വ്യക്തമാക്കി.

ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ അവന്‍സ് മീഡിയയുടെ പട്ടികയില്‍ ഇടം നേടിയ പ്രൊഫസര്‍ ഷീല ത്‌ലോയാണ് പാനലിലെ വിപുലമായ അനുഭവങ്ങളുളള മറ്റൊരു വ്യക്തിത്വം. മുന്‍ പാര്‍ലമെന്റ് അംഗവും ബോട്‌സ്വാന റിപ്പബ്ലിക്കിന്റെ ആരോഗ്യമന്ത്രിയുമായിരുന്ന അവര്‍ അക്കാദമി രംഗത്തും ഗവേഷണത്തിലും വിപുലമായ കരിയര്‍ കെട്ടിപ്പടുത്ത വ്യക്തിതമാണ്.

ബോട്‌സ്വാന സര്‍വകലാശാലയിലെ മുന്‍ നഴ്‌സിങ് പ്രൊഫസറും, ലോകാരോഗ്യ സംഘടനയുടെ ആംഗ്ലോഫോണ്‍ ആഫ്രിക്കയ്ക്കുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുളള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ഡവലപ്‌മെന്റിന്റെ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് അവര്‍.

വളരെ അഭിമാനത്തോടെയാണ് താന്‍ പാനലില്‍ ചേരുന്നതെന്ന് വ്യക്തമാക്കിയ പ്രൊഫസര്‍ ഷെയ്‌ല ത്‌ലോ, ഏറ്റവും വെല്ലുവിളി നിറഞ്ഞതും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ ലോകത്തെ നഴ്സുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം കാഴ്ചവെച്ച മുന്‍നിര സേവനത്തിന് മികച്ച പ്രതിഫലവും അംഗീകാരവും അര്‍ഹിക്കുന്നതായും ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ്‌സിനെക്കുറിച്ച് സംസാരിച്ച അവര്‍ അഭിപ്രായപ്പെട്ടു.

”ആരോഗ്യ സംരക്ഷണത്തില്‍ പ്രതിരോധത്തിന്റെ ആദ്യ നിര കൈകാര്യം ചെയ്യുന്ന നഴ്സുമാര്‍ക്ക് അംഗീകാരം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രം സൃഷ്ടിക്കുന്ന ഈ സുപ്രധാന അവാര്‍ഡിന്റെ ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അതിയായ സന്തോഷവതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”ആഗോളതലത്തില്‍ ദുരന്തനിവാരണത്തിനും പകര്‍ച്ചവ്യാധി പ്രതികരണത്തിനും നഴ്സുമാരാണ് മുന്‍നിരയിലുള്ളതെന്നും, ഈ ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും, സിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേര്‍സ് ആന്റ് കോണ്‍ഫ്‌ളിക്റ്റ്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി പറഞ്ഞു.

‘മനുഷ്യരാശിക്കുവേണ്ടിയുള്ള സേവനങ്ങള്‍ക്കും മഹത്തായ സംഭാവനകള്‍ക്കും നഴ്‌സുമാര്‍ക്ക് ഒരു ആഗോള വേദിയില്‍ അംഗീകാരം ലഭിക്കുക എന്നത് ആ സമൂഹം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന കാര്യമാണെന്നും, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ലോഞ്ച് ചെയ്തതിലൂടെ ആ സമയം വന്നിരിക്കുകയാണെന്നും ഇതിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കരീബിയന്‍ വള്‍നറബിള്‍ കമ്മ്യൂണിറ്റീസ് കോളിഷന്റെ (സിവിസി) എക്‌സിക്യൂട്ടീവ് ഡയറക്ടറും, പ്രോ ആക്റ്റിവിഡാഡിന്റെ ബാഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള പ്രത്യേക ഉപദേശകയുമായ ഡോ. കരോലിന്‍ ഗോമസ് പറഞ്ഞു.

കരീബിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കോ-ചെയര്‍പേഴ്‌സണും, ഗ്ലോബല്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള വികസ്വര രാജ്യങ്ങളുടെ എന്‍ജിഒ ഡെലിഗേഷന്റെ ബോര്‍ഡ് അംഗവുമാണ് ഡോ. കരോലിന്‍ ഗോമസ്.

നിര്‍വ്വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍, മൂല്ല്യനിര്‍ണ്ണയം എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ഒരു സ്വതന്ത്ര പാനല്‍ വിലയിരുത്തപ്പെടുന്ന അപേക്ഷകള്‍ പരിശോധിച്ച് അന്തിമ വിജയിയെ നിര്‍ണ്ണയിക്കാന്‍ സ്വതന്ത്രമായ ഒരു ഗ്രാന്റ് ജൂറിക്ക് മുന്നില്‍ ഫൈനലിസ്റ്റുകളെ അവതരിപ്പിച്ചുകൊണ്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക.

സൂക്ഷ്മത ഉറപ്പുവരുത്തുന്നതിന് ‘പ്രൊസസ് അഡൈ്വസര്‍’ എന്ന നിലയില്‍ ഏണസ്റ്റ് ആന്റ് യംങ് എല്‍എല്‍പിയെ നിയോഗിച്ചാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന്റെ ആദ്യ പതിപ്പായ ഈ വര്‍ഷം 2022 മെയ് മാസത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ വിജയികളുടെ പ്രഖ്യാപനവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത്.

അന്തിമ തീരുമാനങ്ങള്‍ എടുക്കുന്ന ജൂറി അംഗങ്ങളുമായി ഫൈനലിസ്റ്റുകള്‍ വ്യക്തിഗത അഭിമുഖത്തിന് വിധേയരായതിനുശേഷം അന്താരാഷ്ട്ര നഴ്സസ് ദിനമായ 2022 മെയ് 12ന് വിജയികളെ പ്രഖ്യാപിക്കും. 250,000 യുഎസ് ഡോളറിന്റെ ഫസ്റ്റ് പ്രൈസിന് പുറമെ, മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്കും സമ്മാനങ്ങളും, അവാര്‍ഡുകളും സമ്മാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും ദയവായി സന്ദര്‍ശിക്കുക: www.asterguardians.com

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This