കണ്ടവരുണ്ടോ യുപിയില്‍ 18 സീറ്റുകള്‍ വരെ നേടിയ കമ്മ്യൂണിസ്റ്റുകാരെ

Must Read

നിരവധി എംഎല്‍എ മാരെ മാത്രമല്ല എംപിമാരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രണ്ടാം തെരഞ്ഞെടുപ്പു മുതല്‍ യുപി നിയമസഭയില്‍ ചെങ്കൊടിയുടെ വജയികളുണ്ടായിരുന്നു. 18 സീറ്റുകള്‍ വരെ കിട്ടിയ ചരിത്രമുണ്ട്.എന്നാല്‍ അവസാന നാലു തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ കെട്ടിവെച്ച കാശുപോലും നല്‍കാതെ യുപി തോല്‍പിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 1951 മുതല്‍ ഒരു ദേശീയ പാര്‍ട്ടിയായി യുപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, 1951 ല്‍ 43 അസംബ്ലി സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. 1957ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒമ്ബത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

1962ല്‍ സിപിഐ 14 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി. 1967ല്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും വെവ്വേറെ മത്സരിച്ചു. സിപിഐ 13 സീറ്റും സിപിഎം ഒരു സീറ്റു നേടി.1969 ല്‍ സിപിഐയുടെ സീറ്റ് നാലായി കുറഞ്ഞു. സിപിഎം ഒരു സീറ്റ് നിലനിര്‍ത്തി. 1974ലെ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടി വലിയ കുതിപ്പ് ഉണ്ടാക്കിയത്. സിപിഐ 16 പേരെ ജയിപ്പിച്ചപ്പോള്‍ സിപിഎമ്മിന് രണ്ട് എം എല്‍എ മാരെ കിട്ടി.

1977ല്‍ സിപിഐ 9 സീറ്റും സിപിഎം ഒരു സീറ്റും നേടി. മത്സരിക്കാന്‍ തുടങ്ങിയിട്ട് സിപിഎമ്മിന് സീറ്റ് കിട്ടാതിരുന്ന തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്.സിപിഐയ്ക്ക് 7 സീറ്റ് കിട്ടി.1985 ല്‍ സിപിഎം രണ്ടു സീറ്റുമായി തിരികെ വന്നു. സിപഐയക്ക് കിട്ടിയത് ആറ് സീറ്റ്. 1989ല്‍ സിപിഐക്ക് 6 ഉം സിപിഎമ്മിന് രണ്ടു സീറ്റും 91 ല്‍ യഥാക്രമം 4ഉം ഒന്നുമായും 93 ല്‍ 3 ഉം ഒന്നുമായി കുറഞ്ഞു.

1996 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി യുപിയില്‍ സിപിഎം സിപിഐയെ മറികടന്നു. സിപിഎമ്മിന് നാലു സീറ്റ് കിട്ടിയപ്പോള്‍ സിപിഐ ഒന്നിലൊതുങ്ങി.2002ല്‍ സിപിഐ ഒരു സീറ്റും നേടിയില്ല. സിപിഎം രണ്ടു സീറ്റിലൊതുങ്ങി.

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി. യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും (2012,2017) സീറ്റൊന്നും കിട്ടാതെ ഇരുപാര്‍ട്ടികളും പൂജ്യന്മാരായി.

ഇത്തവണ മത്സരിക്കാന്‍ ആളെകിട്ടാതെ വിഷമിക്കുകയായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. മൂന്നിടത്തു മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മൂന്നു സംവരണ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.ഡിയോറിയയിലെ സലേംപൂര്‍ (സംവരണം)മണ്ഡനത്തില്‍ സതീഷ് കുമാര്‍ ആറാംസ്ഥാനത്തും ചന്ദൗലിയിലെ ചക്കിയ (സംവരണം) മണ്ഡലത്തില്‍ ജനിനാഥ് എട്ടാം സ്ഥാനത്തും അലഹബാദിലെ കൊറാവോ (സംവരണം)മണ്ഡലത്തില്‍ ചിരഞ്ചുലാല്‍ 12-ാം സ്ഥാനത്തും എത്തി പാര്‍ട്ടി സ്ഥാനാര്‍്ത്ഥികള്‍ ദയനീയ പ്രകടനം കാഴ്‌ചെവെച്ചു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This