ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും.വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്

Must Read

കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ മലീനസ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്. ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാൽ അവിടെ പഠിപ്പിക്കുന്ന സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ ധാർമ്മികത തകരുമെന്നും നേതാവ് ആരോപിച്ചു. കണ്ണൂരിൽ യുഡിഎന്റെ കളക്ടേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ നുണപ്രചാരണം. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,’ എന്നും പ്രസംഗത്തിൽ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്കാരം കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്ന് പറഞ്ഞ് പിന്നീട് രണ്ടത്താണി തന്റെ പ്രസംഗത്തെ ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കൗമാരപ്രായത്തിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ.. പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് നിങ്ങൾ അറിയേണ്ടത്, സ്വയംഭോഗവും സവർഗരതിയും.. അതല്ലേ ഹരം എന്നായിരുന്നു ലീഗ് നേതാവിന്റെ പരാമർശം.
പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാർമ്മികതയും തകർക്കും എന്നും അബ്ദുറഹ്മാൻ രണ്ടത്താണി ആരോപിച്ചു. ലീഗ് നേതാവ് നടത്തിയ പ്രസംഗം പുറത്തുവന്നതോടെ വൻ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This