ജസ്ന എവിടെ ? മതം മാറ്റ കേന്ദ്രത്തിലോ.ജെസ്‌ന കേസിൽ അന്വേഷണം ഇഴയുന്നു !ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

Must Read

കൊച്ചി: ജസ്‌ന ജയിംസ് ഇവിടെ എന്ന കേരളം പോലീസിനോ സിബിഐക്കോ ഇതുവരെ കണ്ടെത്താനായില്ല ജെസ്‌നയെ മതം മാറ്റി നാടുകടത്തി എന്നുള്ള റൂമറുകൾ സോഷ്യൽ മീഡിയായിൽ സജീവമാണ് .ജെസ്‌നയെ മത തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി എന്നൊക്കെയാണ് സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ പ്രചാരണം.ബാന്ഗ്ലൂരിലെ മത പഠന കേന്ദ്രത്തിൽ ഉണ്ടെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .അതിനിടെ തിരോധാന കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. പ്രാദേശികമായിട്ടാണ് ജസ്ന തിരോധാന കേസിലെ ലുക്കൗട്ട് നോട്ടീസ് സിബിഐ പുറത്ത് വിട്ടിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്നയുടെ തിരോധാനം സിബിഐ ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടതിന് പിന്നാലെയാണ് ഈ നടപടി. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ജെസ്ന മരിയ ജയിംസ്. 2018 മാർച്ച് 22 – നാണ് 20 വയസുകാരി ജസ്‌ന മറിയയെ കാണാതെ ആയത്. വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകളാണ് ജസ്‌ന മറിയ.

കാണാതായതിന് പിന്നാലെ അന്വേഷണം നടന്നിരുന്നു. മാറി മാറി കേസിന്റെ അന്വേഷണം പല ഏജന്‍സികള്‍ നടത്തി. ഒരു വർഷം പിന്നിട്ടിട്ടും ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 2021 ഫെബ്രുവരിയിൽ ആയിരുന്നു കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് നൽകിയത്. നിലവിൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് തിരോധാന കേസ് അന്വേഷിക്കുന്നത്. കേസിന്റെ തുടർ അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെലോ നോട്ടീസ് നല്‍കി എന്നും സിബിഐ വ്യക്തമാക്കുന്നു.

2018 മാര്‍ച്ച് 22 – ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു ജസ്‌ന തന്റെ വീട്ടില്‍ഇറങ്ങിയത്. എരുമേലി വരെ ബസിലായിരുന്നു ജെസ്നയുടെ യാത്ര. ഇതിന് തെളിവും ഉണ്ട്. എന്നാൽ, പിന്നീട് ആരും ജെസ്‌നയെ കണ്ടില്ല. ജസ്‌നയെ കാണാൻ ഇല്ലെന്ന് മനസ്സിലായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു.

ജെസ്നയുടെ വീടും പരിസരവും വനങ്ങളിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തു. മുംബൈ, ബെംഗലൂരു, പൂനൈ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ എല്ലാം ജെസ്ന എത്തി എന്നുളള വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന് ശേഷം ഈ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി നിരവധി മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയെയും ചോദ്യം ചെയ്തിരുന്നു.

എന്നിട്ടും അന്വേഷണത്തിൽ യാതൊരു വിധ വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നീക്കവും ഫലം കാണാതെ പോയി. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജെസ്ന കേസ് സിബിഐയ്ക്ക് നൽകിയത്.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This