‘ഈ വിഴുപ്പുഭാണ്ഡം ഇനിയും എന്തിനു ചുമക്കണം’ , ലോകായുക്തയ്ക്കെതിരെ ആഞ്ഞടിച്ച് ജലീല്‍

Must Read

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീല്‍ എം.എല്‍.എ. അഭയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന് കെ.ടി ജലീല്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയാ കേസിലെ ഒന്നാം പ്രതിയുമായി തനിക്ക് കുടുംബബന്ധമുണ്ടോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യായാധിപന്‍ എന്ന നിലയിലുള്ള തന്റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് സിറിയക് ജോസഫ് അഭയാ കേസില്‍ ഇടപെട്ടിട്ടുണ്ട് എന്നതിന് മറ്റു പല തെളിവുകളും സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയിലുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ന്യായാധിപന്‍ എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും വിധത്തിലുള്ള ബഹുമാനം ഉണ്ടെങ്കില്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും ജലീല്‍ പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫ് മൗനം വെടിയണമെന്നും ജലീല്‍ പറഞ്ഞു.

ഈ വ്യക്തി ഉള്‍പ്പെടെയുള്ള അഭയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബ് സന്ദര്‍ശിച്ചിരുന്നോ എന്ന കാര്യം ലോകായുക്ത ജനങ്ങളോട് തുറന്നുപറയണമെന്ന് ജലീല്‍ പറഞ്ഞു. ഒന്നുകില്‍ രാജിവെക്കണം. അതല്ല, ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരേ ലോകായുക്ത നടപടി സ്വീകരിക്കണമെന്നും ജലീല്‍ പറഞ്ഞു.

അനാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്ന് അവിടുത്തെ ഉദ്യോഗസ്ഥയായ ഡോ. മാലിനി സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. സിറിയക് ജോസഫിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനാണ് ഫാദര്‍ തോമസ് കോട്ടൂര്‍.

കഴിഞ്ഞദിവസവും ലോകായുക്തയ്ക്കെതിരെ കെ.ടി. ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ‘ഈ വിഴുപ്പുഭാണ്ഡം ഇനിയും എന്തിനു ചുമക്കണം’ എന്ന തലക്കെട്ടോടെ ആയിരുന്നു കുറിപ്പ്.

കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം?

സുപ്രീം കോടതി റിട്ടയേഡ് ജഡ്ജിയും ഇപ്പോഴത്തെ ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ: മാലിനിയുടെ മുറിയില്‍ വെച്ച് 2008 മെയ് 24 ന് കണ്ടതിന്റെ തെളിവുകള്‍ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ: മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാര്‍ നായര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് സിബിഐയുടെ പക്കലും കോടതിയിലുമുണ്ട്.

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ: എസ് മാലിനി ഈ വിവരം 2009 ഫെബ്രുവരി 6 ന് സിബിഐ ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സിബിഐ അറസ്റ്റു ചെയ്തതിന്റെ 6 മാസം മുമ്പാണ് നാര്‍കോ പരിശോധന നടത്തിയതിന്റെ വീഡിയോ കാണാന്‍ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബില്‍ എത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ് അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുവാണ്. ജസ്റ്റിസ് സിറിയകിന്റെ ഭാര്യയുടെ അനുജത്തിയെയാണ് കോട്ടുരിന്റെ സ്വന്തം അനുജന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

1992 മാര്‍ച്ച് 27 ന് അഭയ എന്ന പാവം കന്യാസ്ത്രീ കൊല്ലപ്പെടുന്ന സമയത്ത് കേരള ഹൈക്കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഒന്നാം അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു സിറിയക് ജോസഫ് ( നിയമന ഉത്തരവിന്റെ കോപ്പിയാണ് ഇമേജായി കൊടുത്തിരിക്കുന്നത് ).

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.ടി മൈക്കിള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ വി.വി അഗസ്റ്റിന്‍ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കി കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ സമ്മര്‍ദ്ദം തുടക്കം മുതല്‍ ഒടുക്കം വരെ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപങ്ങള്‍ പ്രതികളെ കോടതി ശിക്ഷിച്ചതിന് ശേഷം ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
(അവലംബം: ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആത്മ കഥ)

തന്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപന്‍ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കി.
നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാള്‍ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക. ജലീല്‍ പറഞ്ഞ് നിര്‍ത്തി.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This