ബ്രിട്ടനിൽ കണ്ണൂർ സ്വദേശികളായ നേഴ്‌സിനേയും മക്കളേയും ഭർത്താവ് വെട്ടിക്കൊന്നു. ശ്രീകണ്ഠാപുരം സ്വദേശി സാജു അറസ്റ്റിൽ

Must Read

ലണ്ടൻ : യുകെയിൽ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും വെട്ടേറ്റു കൊല്ലപ്പെട്ടു.സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്. ഭർത്താവ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തതുമില്ല. തുടർന്ന് ബന്ധുക്കൾ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവർ വന്നുനോക്കിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൻ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നതു കണ്ടു’ എന്നു മാത്രമാണ് അയൽവാസികൾ നൽകുന്ന വിവരം. വീടിനു സമീപത്തുനിന്നും പൊലീസ് ഒരു കാർ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.

കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു.ഒരു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്.ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

യു.കെ നോർത്താംപ്റ്റൺ ഷെയർ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് മറ്റുകാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവിൽ ടാക്‌സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യു.കെയിലേക്ക് താമസം മാറ്റിയത്. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ സാജു മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

അഞ്ജു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മക്കൾ രണ്ടു പേരും പിന്നീട് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത് എന്നാണ് പൊലീസ് ഇന്നലെ വൈകി സ്ഥിരീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ഒരു കുട്ടിയുടെ കാര്യത്തിൽ ആശക്ക് വകയുണ്ട് എന്ന പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും വൈകാതെ ആ കുട്ടിയും മരിച്ചെന്നു സ്ഥിരീകരണം എത്തുക ആയിരുന്നു.

പൊടുന്നനെ ഉണ്ടായ പ്രകോപനമാണോ കൂട്ടക്കൊലയിലേക്കു നയിച്ചത് അതോ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് പൊലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അറിയാനാകൂ. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ കൊലപാതകം താൻ ചെയ്തത് തന്നെയെന്ന് ഭർത്താവായ വ്യക്തി വെളിപ്പെടുത്തിയതോടെയാണ് പൊലീസ് മറ്റുള്ളവരിലേക്ക് അന്വേഷണം നീട്ടുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും കൂട്ടക്കൊലയിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടി പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടും എന്ന് വ്യക്തമാണ്.

സംഭവത്തിൽ യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അടുത്ത കാലത്ത് എത്തിയ കുടുംബം ആണെങ്കിലും ഏറ്റവും വേഗത്തിൽ പൊതു സമൂഹവുമായി ഇണങ്ങിയ വ്യക്തി ആണെന്നതും സംഭവം പ്രാദേശികമായി മലയാളികളിൽ കൂടുതൽ ഞെട്ടൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. പ്രാദേശിക മലയാളി സമൂഹം ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും ഇയാൾ സാധ്യമായ വിധത്തിൽ സഹകരിക്കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുൻപ് പോലും ഒരു കുഞ്ഞു മരിച്ച സംഭവത്തിൽ പ്രദേശിക മലയാളി കൂട്ടായ്മയുമായി ചേർന്ന് നിന്നയാൾ ദിവസങ്ങൾക്കകം സ്വന്തം കുഞ്ഞുങ്ങളുടെ അന്തകനായി മാറി എന്ന അവിശ്വസനീയതയാണ് ഇപ്പോൾ ലഭ്യമാകുന്നത്. ബാഡ്മിന്റൺ കളിക്കുന്നതിൽ വരെ വളരെ വേഗത്തിൽ പ്രാദേശികമായി ആദ്യകാല മലയാളികളുമായി ഇണങ്ങുവാനും ഇയാൾക്ക് സാധിച്ചിരുന്നു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This