രാഹുൽ കഴിവുകെട്ടവൻ കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടി!യുപിയിൽ താരപ്രചാരകൻ ആര്‍പിഎന്‍ സിങ് ബിജെപിയില്‍

Must Read

ന്യൂഡൽഹി: കോൺ​ഗ്രസിന് വൻ തിരിച്ചടി.ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എഐസിസി ഭാരവാഹിയുമായ ആര്‍പിഎന്‍ സിങ് പാര്‍ട്ടി വിട്ടു. രണ്ടാം യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.രാഹുൽ ഗാന്ധിയും നെഹ്‌റു കുടുംബവും കഴിവുകെട്ടവർ എന്ന് വീണ്ടും തെളിയുന്നു .ഇവരുടെ നേതൃത്വത്തിൽ കോൺഗ്രസിം ഇന്ത്യയിൽ ഭാവി ഉണ്ടാവില്ല.നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുകയാണ് .അടക്കി വാഴുന്ന കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിവുകെട്ടവർ എന്ന് വീണ്ടും

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍പിഎന്‍ സിങ് ഇങ്ങനെ ട്വീറ്റ് ചെയ്തു ”
ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയയാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ് ” സിംഗിന്റെ രാജിയും ബിജെപിയിലേക്കുള്ള ചേക്കേറാളും കോൺഗ്രസിന്റെ അസ്ഥിവാരം തൊണ്ടിയിരിക്കയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ആർപിഎൻ സിം​ഗ് പറഞ്ഞു. പാർട്ടിയിൽ ചേരാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. കോൺ​ഗ്രസ് പഴയ കോൺ​ഗ്രസല്ലെന്നും സിങ് പറഞ്ഞു.കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് അയച്ച രാജിക്കത്ത് ആർപിഎൻ സിങ് ട്വറ്ററിൽ പങ്കുവച്ചു. എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു.

ഇതോടെ കോൺഗ്രസിൽ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ജനറേഷൻ നെക്സ്റ്റ് ചോദ്യചിഹ്നമാകുന്നു. ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് ആരംഭിച്ച കൂടുമാറ്റമാണ് ഇപ്പോൾ ആർപിഎൻ സിങ്ങിൽ എത്തി നിൽക്കുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം അകലെ നിൽക്കെയാണ് സിങ്ങിന്റെ ബിജെപി പ്രവേശം. സിങ്ങിനെ ബിജെപിയിലേക്ക് ബൊക്ക നൽകി സ്വീകരിച്ചവരില്‍ ജ്യോതിരാദിത്യ സിന്ധ്യയുമുണ്ടായിരുന്നു എന്നത് കൗതുകമായി. സിങ് മാത്രമല്ല, രണ്ടു വർഷത്തിനിടെ രാഹുൽ ബ്രിഗേഡിൽ നിന്ന് പുറത്തുപോയ നേതാക്കളുടെ എണ്ണം നിരവധിയാണ്. സിന്ധ്യയ്ക്ക് പുറമേ, സുഷ്മിത ദേവ്, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി, ലളിതേഷ്പതി ത്രിപാഠി…. ഇങ്ങനെ പോകുന്നു പാർട്ടി വിട്ട വരുംതലമുറ നേതാക്കൾ. ഇടക്കാലത്ത് ഇടഞ്ഞെങ്കിലും സച്ചിൻ പൈലറ്റ് മാത്രമാണ് ഇതിൽ ഇനി അവശേഷിക്കുന്നത്.

കിഴക്കൻ ഉത്തർപ്രദേശിലെ സൈന്ത്‌വാറ രാജകുടുംബാംഗമാണ് ഒബിസി കുർമി നേതാവായ സിങ്. യുപിയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രിയങ്കാ ഗാന്ധി വാദ്രയുടെ ശ്രമങ്ങൾക്കിടെയാണ് പാർട്ടിയെ അമ്പരപ്പിച്ച് മുതിര്‍ന്ന നേതാവിന്‍റെ രാജിയുണ്ടാകുന്നത്. ബിജെപി വിട്ട് എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൌര്യയ്ക്കെതിരെ ബിജെപി സിങ്ങിനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുമെന്നാണ് സൂചന.

സിങ്ങിന്റെ രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നെ അത് തള്ളിയിരുന്നു. എന്നു മാത്രമല്ല, തിങ്കളാഴ്ച പുറത്തുവിട്ട കോണ്‍ഗ്രസിന്‍റെ താര പ്രചാരക പട്ടികയിലും സിങ് ഇടംപിടിച്ചിരുന്നു. രാജിയെ കുറിച്ച് കോൺഗ്രസിന് ഒരു സൂചനയുമില്ലായിരുന്നു എന്നു ചുരുക്കം. മൂന്നു തവണ എംഎൽഎയായ സിങ് മൂന്നു പതിറ്റാണ്ടായി കോൺഗ്രസിനൊപ്പം സഞ്ചരിച്ച നേതാവായിരുന്നു. പിതാവ് കൻവർ ചന്ദ്ര പ്രതാപ് നരൈൻ എംഎൽഎയും എംപിയുമായിരുന്നു. 1980ലെ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്നു.

ഇതെനിക്ക് പുതിയൊരു തുടക്കമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ദര്‍ശനാത്മക നേതൃത്വത്തിനും മാര്‍ഗനിര്‍ദ്ദേശത്തിനും കീഴില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള എന്റെ സംഭാവനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,” രാജിയ്ക്കു തൊട്ടുപിന്നാലെ സിങ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലുടനീളം സ്വാധീനമുള്ള നേതാവല്ല ആര്‍പിഎന്‍ സിങ്. അദ്ദേഹത്തിന്റെ സ്വാധീനം താൻ 2009-ല്‍ പ്രതിനിധീകരിച്ച ഗൊരഖ്പൂരിനോട് ചേര്‍ന്നുള്ള കുശിനഗര്‍ ലോക്സഭാ മണ്ഡലവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. 1996 മുതല്‍ 2009 വരെ അദ്ദേഹം മൂന്നു തവണ പ്രതിനിധീകരിച്ച പദ്രൗണ നിയമസഭാ സീറ്റ് കുശിനഗര്‍ മണ്ഡലത്തിലാണ്.

അതേസയം, കോണ്‍ഗ്രസിന്റെ പുതിയ തലമുറാ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സിങ്ങിന്റെ പുറത്തുപോകല്‍ കോണ്‍ഗ്രസിനു രാഷ്ട്രീയമായി ദോഷം തന്നെയാണ്. അന്‍പത്തിയേഴുകാരനെ സിങ്ങിനെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാവി കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ഒബിസി കുര്‍മി വിഭാഗത്തില്‍പ്പെട്ടയാളായ സിങ്ങിനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡിന്റെ ചുതമലയുള്ള എഐസിസി ഭാരവാഹിയായി തിരഞ്ഞെടുത്തിരുന്നു. ഇത് കോണ്‍ഗ്രസ് ഒബിസി കേന്ദ്രീകൃത രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This