നേഴ്‌സിനേക്കാൾ ശമ്പളം വാങ്ങുന്ന മലയാളി പുരോഹിതർ! അടിച്ചു പൊളിക്കാൻ അയർലണ്ടിൽ ചുറ്റിക്കറങ്ങുന്ന ബിഷപ്പും

Must Read

ഡബ്ലിൻ :വലിയ ആഴ്ചയിൽ സ്വന്തം ആസ്ഥാനം വിട്ട് ബിഷപ്പ് സ്റ്റീഫൻ ചിറപണത്ത് അയർലൻഡിൽ ചുറ്റിക്കറങ്ങുന്നത് എന്തിന്?.റോമിലെ സീറോ മലബാർ സഭയുടെ ആസ്ഥാന കേന്ദ്രം വാങ്ങിയതിൽ ക്രമക്കേടുണ്ട് ഇന്ന് പരാതി ഉയരുമ്പോഴാണ് താവളം വിട്ടു പുതിയ മേച്ചിൽ സ്ഥലം ബിഷപ്പ് തപ്പുന്നത് എന്നാണു ചിലർ ആരോപിക്കുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതൊരു പുരോഹിതനും വലിയ ആഴ്ചയിൽ തൻറെ പള്ളിയിലോ ആസ്ഥാനത്തോ ആയിരിക്കും തിരുകർമ്മങ്ങൾ അനുഷ്‌ഠിക്കുക. എന്നാൽ ഇതിനു വിപരീതമായി ഇറ്റലിയിലെ റോമിൽ ഉള്ള ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഇപ്പോൾ അയർലണ്ടിൽ കറങ്ങി നടക്കുകയാണ്. ഇത് എന്തിനാണ് എന്നു സമൂഹത്തിൽ ചർച്ചയാവുകയാണ്.

റോമിലെ പ്രിക്വറിയം അഴിമതിയിൽ പലർക്കും അനഭിമതൻ ആണ് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്. അയർലൻഡിൽ ആണ് തന്നെ പൊക്കിക്കൊണ്ടു നടക്കാനും കൈമുത്താനും ആളുകൾ ഉള്ളത് എന്ന് മനസ്സിലാക്കിയാണ് ഇങ്ങോട്ടേക്കു കൂടെ കൂടെയുള്ള വരവ് എന്നാണ് സംസാരം. ഇവിടെ രൂപത എന്ന ഒരു കൂട് കൂട്ടി സ്വസ്ഥമായി ഇരിക്കാൻ ഉള്ള നിഗൂഢമായ പദ്ധതിയും പിന്നിലുണ്ട്. കുറച്ചു കമ്മിറ്റിക്കാരും വെറും അടിമകളായ കുറച്ചു വിശ്വാസികളും എന്തിനും തയ്യാറായി ഉള്ളപ്പോൾ തന്റെ ആസ്ഥാനം ഡബ്ലിനിൽ തന്നെ ഉറപ്പിക്കാനുള്ള ശ്രമമാണ്.

അയർലണ്ടിൽ 2000 യൂറോ ആണ് ഒരു സീറോമലബാർ വൈദീകന്റെ ശമ്പളം.അപ്പോൾ ഒരു ബിഷപ്പിന് എത്രകിട്ടും??


എന്നാൽ യുകെ യിൽ ഒരു വൈദികനു ശമ്പളം ആയി സീറോമലബാർ കമ്മ്യൂണിറ്റി കൊടുക്കുന്നത് വെറും 800 പൗണ്ടാണ്.(ഏകദേശം 950 യൂറോ).

അയർലൻഡിലെ സീറോമലബാർ വൈദികർ വാങ്ങുന്ന ഈ ശമ്പളത്തിന് കൃത്യമായ ടാക്സ് അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു റവന്യു ഡിപ്പാർട്ട്‌മെന്റ് ലേക്ക് കത്തയച്ചിട്ടുണ്ട്. ഇവിടെ ഒരു മലയാളി കഷ്ടപ്പെട്ട് പണിയെടുത്താൽ ടാക്സും കഴിഞ്ഞു കൈയ്യിൽ കിട്ടുന്നത് 2000 യൂറോയിൽ താഴെയാണ്. അപ്പോഴാണ് സൗജന്യ താമസവും കാറും അതിൻറെ ഇൻഷുറൻസും കൂടാതെ ഇവിടത്തെ വൈദികർക്ക് 2000 യൂറോ എല്ലാ മാസവും ലഭിക്കുന്നത്. എന്ത് മലമറക്കുന്ന പണിചെയ്തിട്ടാണ് ഈ സൗകര്യങ്ങൾ?

ഇങ്ങനെ ഒരു സ്ഥലം ആണ് ഏറ്റവും യോജിച്ചത് എന്ന് ബിഷപ്പ് സ്റ്റീഫൻ ചിറപണത്തിനു തോന്നിയതുകൊണ്ടായിരിക്കും വലിയ ആഴ്ചയിലും ഇറ്റലി ഉപേക്ഷിച്ചു അയർലണ്ടിലെ എല്ലാ മാസ് സെൻറുകളിലും കറങ്ങി നടക്കുന്നത്. അയർലണ്ടിൽ കൂടുതൽ സൗകര്യങ്ങളുടെ ആവശ്യകതയെപ്പറ്റി സൂചിപ്പിക്കാനും ബിഷപ്പ് പ്രസംഗങ്ങളിൽ ബോധപൂർവം ശ്രമിക്കുന്നുണ്ട്.
First Holy Communion കൂടി കഴിഞ്ഞേ
ഇനി ഇറ്റലിയിലേക്ക് മടക്കം ഉള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം.

ഓരോ പള്ളി പരിപാടിയിലും പങ്കെടുക്കുന്നതിന് എത്ര യൂറോ വെച്ച് ബിഷപ്പിന് കൊടുക്കുന്നുണ്ട് എന്ന് കണക്കിൽ കാണിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം.

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This