പി സി ജയിലിൽ പോകാത്തതെന്തേ !

Must Read

ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസില്‍ പുലര്‍കാലെ നാടകീയമായി വീടുവളഞ്ഞ് അറസ്‌റ്റ് ചെയ്‌ത മുന്‍ എം.എല്‍.എ പി.സി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതാണ് ഇപ്പോഴത്തെ സജീവചര്‍ച്ച. ഇത്തരം കേസുകളില്‍ ചിലതില്‍ സ്‌റ്റേഷന്‍ ജാമ്യമോ, അല്ലെങ്കില്‍ മജിസ്‌ട്രേട്ടുമാര്‍ക്കോ ജാമ്യം നല്‍കാന്‍ കഴിയുമെന്ന കാര്യം വിസ്‌മരിക്കരുത്.

മതസ്‌പര്‍ദ്ധയും വിദ്വേഷം പരത്തുന്നതുമായ പ്രസംഗം നടത്തിയെന്നായിരുന്നു ജോര്‍ജിനെതിരായ കുറ്റം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം. പ്രധാന കുറ്റമായ 153 എയുടെ അടിസ്ഥാനം രണ്ടുമതക്കാര്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ഈ കേസില്‍ അതുണ്ടായിട്ടില്ലെന്നതായിരുന്നു ഒരു വാദം. 295 എ എന്നത് ഒരാള്‍ ബോധപൂര്‍വമോ അല്ലാതെയോ ഒരാളുടെ മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ച്‌ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ പ്രേരിപ്പിച്ചു എന്നതാണ്. ജോര്‍ജ് ആരോടും ആയുധമെടുത്ത് പോരാടാന്‍ ആഹ്വാനം നല്‍കിയില്ലെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദങ്ങള്‍ ഖണ്ഡിക്കാന്‍ പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്നതിനാല്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ പൊതുപ്രവര്‍ത്തകനെന്ന കാര്യം കോടതി പ്രധാനമായി പരിഗണിച്ചെന്ന് വേണം കരുതാന്‍. രണ്ടുകുറ്റങ്ങളിലും മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള തടവുശിക്ഷയാണ് കുറ്റം തെളിഞ്ഞാല്‍ അനുഭവിക്കേണ്ടി വരിക. കുറ്റാരോപിതന്റെ സമൂഹത്തിലുള്ള സ്ഥാനം, രാജ്യംവിടാന്‍ സാദ്ധ്യതയുള്ള വ്യക്തിയാണോ, സാക്ഷികളെ സ്വാധീനിക്കുമോ, മുന്‍പ് സമാനകുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണോ തുടങ്ങിയ കാര്യങ്ങള്‍ കോടതി പരിഗണിച്ചു. ഇക്കാരണങ്ങളാലാണ് സമാനമായ കുറ്റത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങി വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. കോടതി പരിഗണിച്ച കാര്യങ്ങളെല്ലാം ജോര്‍ജിന് അനുകൂലമായിരുന്നുവെന്നു വേണം കരുതാന്‍.

അവധി ദിവസങ്ങളില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കാറുള്ളത്. ചില സുപ്രധാന കേസുകളില്‍ അവധിയാണെങ്കില്‍ പോലും മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയ ചരിത്രമുണ്ട്. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുമ്ബോള്‍ അടുത്ത ദിവസം തുറന്ന കോടതിയില്‍ വിശദമായി ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന് പറയാറുണ്ട്. അപ്പോള്‍ സ്വാഭാവികമായി പ്രതിയെ ജുഡിഷ്യല്‍ റിമാന്‍ഡോടെ ജയിലിലടയ്ക്കും. അത് കേസിന്റെ ഗൗരവം പരിഗണിച്ചാണെന്ന് മാത്രം. ജോര്‍ജിന്റെ കേസില്‍ പ്രോസിക്യൂട്ടര്‍ പോലും ഹാജരായിരുന്നില്ല. അന്വേഷണസംഘം കൃത്യമായി വിവരം ധരിപ്പിച്ച്‌ പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം കോടതിയില്‍ ഉറപ്പാക്കേണ്ടിയിരുന്നു. അത് ഈ കേസില്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. എന്നാല്‍, നിരവധി കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരുണ്ടോയെന്ന് പോലും പരിശോധിക്കാതെ മജിസ്‌ട്രേട്ടുമാര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മുന്നിലെത്തുന്ന പരിഗണനാ വിഷയങ്ങളിലെ നിയമപരവും മറ്റ് ചില വിശ്വാസങ്ങളുമാണ് പ്രധാനമായും ഉള്‍ക്കൊള്ളുന്നതെന്ന് വ്യക്തം.

ജാമ്യം നല്‍കാതെ പ്രതിയെ റിമാന്‍ഡ് ചെയ്യുമ്ബോള്‍ പ്രോസിക്യൂഷന് ലഭിക്കുന്ന ഗുണത്തേക്കാള്‍ ഉപരി അയാളെ പുറത്തുവിടുന്നതിലൂടെ സാധ്യമാകുന്ന നേട്ടങ്ങളും പരിഗണിക്കപ്പെടണമെന്നാണ് ചില അഭിഭാഷകരുടെ വാദം. ജയിലില്‍ അടച്ചിരുന്നെങ്കില്‍ ജോര്‍ജിന് ലഭിക്കുമായിരുന്ന രാഷ്‌ട്രീയനേട്ടം ജാമ്യം നല്‍കിയതിലൂടെ ഇല്ലാതായെന്നാണ് ഇക്കൂട്ടരുടെ വാദം. ജോര്‍ജിനെപ്പോലെ ഒരാള്‍ ഈ കേസിന്റെ പേരില്‍ രാജ്യം വിട്ടുപോകാന്‍ സാദ്ധ്യതയില്ല. സമാനമായ കുറ്റം ചെയ്യുന്നുണ്ടോ എന്നതാണ് ഇനി പരിഗണിക്കപ്പെടേണ്ടത്. വിശാലമായ കാന്‍വാസിലൂടെ കാര്യങ്ങള്‍ വിലയിരുത്തപ്പെടുമ്ബോള്‍ നിയമം മാത്രമായിരിക്കില്ല മജിസ്‌ട്രേട്ട് കോടതികള്‍ പരിഗണിക്കുകയെന്ന കാര്യം തിരിച്ചറിയണം.
പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. അന്വേഷണസംഘം ചാര്‍ത്തിയ കുറ്റങ്ങള്‍ അതേപടി ഒരിക്കലും അംഗീകരിക്കപ്പെടാന്‍ സാദ്ധ്യതയില്ല. അതിനാലാണ് ഇരുവിഭാഗങ്ങളും ശക്തമായ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കുന്നത്. ഇവിടെ അന്വേഷണസംഘത്തിന്റെ വാദങ്ങള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സത്യം. അവധിയുടെ പേരില്‍ വസതിയില്‍ കേസ് കേള്‍ക്കുമ്ബോള്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരും. ജാമ്യം കൊടുക്കാവുന്ന കേസില്‍ അടുത്തദിവസം വിശദമായ വാദമെന്ന പേരില്‍ ഒരാളെ എന്തിന് ജയിലിലിടണം. ഇത്തരം നീക്കം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമായി മാറുമെന്ന വിലയിരുത്തലുണ്ട്. പ്രതിക്ക് ജാമ്യം നല്‍കുമ്ബോള്‍ വിചാരണയെ ബാധിക്കുമോയെന്ന കാര്യവും പ്രധാനമാണ്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് രാജ്യം വിടില്ലെന്ന പരിഗണന ഇവിടെ ലഭിച്ചു. ജസ്‌റ്റിസ് കൃഷ്‌ണയ്യരുടെ വാക്കുകള്‍ ഇവിടെ പ്രസക്‌തമാണ്. ‘ജയിലെന്നത് തുടര്‍ച്ചയായി പരിഗണിക്കപ്പെടേണ്ടതല്ല. എന്നാല്‍, ബെയില്‍ തുടര്‍ച്ചയായി പരിഗണിക്കപ്പെടണം’. പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയ മജിസ്ട്രേട്ടും ഇക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കിയെന്നും വേണം കരുതാന്‍.

വാര്‍ത്താ പ്രാധാന്യമുള്ള കേസുകളില്‍ ജാമ്യം നിരസിക്ക

ലാണ് മജിസ്‌ട്രേട്ടിനു സുരക്ഷിതം എന്നു കരുതുന്നവരുണ്ട്. പക്ഷേ, നിയമം അതല്ല. ജാമ്യം ലഭിക്കുക എന്നതു പ്രതിയുടെ അവകാശമാണ്. ജാമ്യം നിരസിക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ വേണം. നിയമവിവരവും നട്ടെല്ലുമുള്ള ന്യായാധിപര്‍ ഉണ്ടായിരിക്കുന്നത് നിയമവ്യവസ്ഥയ്‌ക്ക് കരുത്തു പകരുന്നതാണ്

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This