സിദ്ദു കോൺഗ്രസ് വിട്ടേക്കും!പഞ്ചാബ് പിടിക്കാൻ കെജ്രിവാളിന്റെ പുതിയ നീക്കം!.കോൺഗ്രസിന് കനത്ത പ്രഹരം!

Must Read

ന്യുഡൽഹി:ഇന്ത്യയിൽ കോൺഗ്രസ് ഓരോ ദിവസവും തകരുകയാണ് .കേരളത്തിലടക്കം കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിലും കോൺഗ്രസ് തരുന്ന അവസ്ഥയാണ് കാണുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പഞ്ചാബിലും വന്‍ ഇരുട്ടടി വരുന്നു ! ദില്ലി പിടിച്ചതിന് പിറകേ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത് പഞ്ചാബിനെയാണ്. കോണ്‍ഗ്രസില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ചാടാനുളള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.രാഹുല്‍ ഗാന്ധി അടക്കമുളളവരുടെ പ്രിയപ്പെട്ടവനായിരുന്ന നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോട് ഇടഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് അപ്രത്യക്ഷനായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭ അഴിച്ച് പണിത അമരീന്ദര്‍ സിംഗ് സിദ്ദുവില്‍ നിന്ന് തദ്ദേശവകുപ്പ് എടുത്ത് മാറ്റി പകരം വൈദ്യുതി, പാരമ്പര്യേതര ഊര്‍ജ വകുപ്പുകള്‍ നല്‍കിയതോടയാണ് സിദ്ദു ഉടക്കിട്ടത്.ഗുജറാത്തില്‍ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. മധ്യപ്രദേശിലും കര്‍ണാടകത്തിലുമടക്കം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് പഞ്ചാബിലും കോൺഗ്രസിന് തിരിച്ചടി വന്നിരിക്കുന്നത് .

തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സിദ്ദുവുമായി ചര്‍ച്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ചൊവ്വാഴ്ച വൈകിട്ട് സിദ്ദുവുമായി വാട്‌സ്ആപ്പ് കോളിലൂടെ പ്രശാന്ത് കിഷോര്‍ ചർച്ച നടത്തുകയുണ്ടായി. ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് തനിക്കുളള നിബന്ധനകള്‍ സിദ്ദു മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് സൂചന. പാര്‍ട്ടിയില്‍ തന്റെ റോള്‍ എന്തായിക്കും എന്നത് സംബന്ധിച്ചും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ താനായിരിക്കുമോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ചും വ്യക്തത വരുത്താന്‍ സിദ്ദു ആവശ്യപ്പെട്ടിരിക്കുകയാണ്.

മാത്രമല്ല തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളിലേക്ക് തനിക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാവും എന്നതും വ്യക്തമാക്കാന്‍ സിദ്ദു ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദു പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ ആദ്യം സ്വാഗതം ചെയ്യുക താനായിരിക്കും എന്നാണ് ആപ് പഞ്ചാബ് അധ്യക്ഷന്‍ ഭഗ്വന്ത് മന്‍ പ്രതികരിച്ചിരിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്ത്രമൊരുക്കുന്നത് പ്രശാന്ത് കിഷോറാണ്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും ശിരോമണി അകാലിദളിനേയും പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 സീറ്റുകളാണുളളത്. ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടി 20 സീറ്റ് നേടി രണ്ടാമത് എത്തി. അകാലിദളിന് 15 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്ക് വെറും 3 സീറ്റാണ് ലഭിച്ചത്.

നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെയും സിദ്ദു ഇല്ല. 2022ല്‍ പഞ്ചാബ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ സിദ്ദുവിനെ ആം ആദ്മി പാര്‍ട്ടി സ്വന്തം പാളയത്തില്‍ എത്തിക്കാനുളള കരുക്കള്‍ നീക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് സിദ്ദു ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം. രാജ്യത്ത് ദില്ലിയില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദില്ലി തൂത്തുവാരിയ ആപ് പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാനുളള ശ്രമത്തിലാണ്. പഞ്ചാബില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ആം ആദ്മി പാര്‍ട്ടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് പിടിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. അതിന് സിദ്ദു ഒപ്പമുണ്ടെങ്കില്‍ സാധിക്കും എന്നും ആപ്പ് കണക്ക് കൂട്ടുന്നു. പാര്‍ട്ടിയുടെ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ജര്‍ണെയില്‍ സിംഗ് ഇതിനകം തന്നെ സിദ്ദുവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെ വരുന്ന ആരെയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നു എന്നാണ് സിംഗ് പ്രതികരിച്ചത്.അതേസമയം സിദ്ദുവുമായി ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ആരാണ് ചര്‍ച്ചകള്‍ നടത്തുന്നത് എന്ന് അറിയില്ലെന്നും ജെര്‍ണെയില്‍ സിംഗ് പ്രതികരിച്ചു.

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This